പത്തനംതിട്ടയില്‍ 10 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
|രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ഭക്ഷണം കുട്ടികൾക്ക് നൽകിയത് വൈകിട്ട് ആറുമണിക്കായിരുന്നു
പത്തനംതിട്ട: ചന്ദനപ്പള്ളി റോസ് ഡെയിൽ സ്ക്കൂളിലെ 10 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. സ്കൂൾ വാര്‍ഷികത്തിന് വിതരണം ചെയ്ത ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ഭക്ഷണം കുട്ടികൾക്ക് നൽകിയത് വൈകിട്ട് ആറുമണിക്കായിരുന്നു. കൊടുമണ്ണിലുള്ള ക്യാരമൽ എന്ന ഹോട്ടലിൽ നിന്നാണ് സ്കൂളിൽ ബിരിയാണി എത്തിച്ചത്. വൈകിട്ട് ഏഴ് വരെ സ്കൂൾ അധികൃതർ ബിരിയാണി കൊടുക്കാതെ പിടിച്ചു വെച്ചുവെന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഹോട്ടലിന്റെ അനധികൃത പാചകശാല അടച്ച് പൂട്ടി. കൊടുമണിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ലൈസൻസും അധികൃതര്‍ സസ്പെന്റ് ചെയ്തു. ഭക്ഷ്യവിഷബാധ കാരണമാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് പ്രാഥമിക നിഗമനത്തില്‍ മനസ്സിലായതായും ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.