Kerala
സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; ദേശീയ താൽപര്യങ്ങൾ നടപ്പാക്കാൻ കേരളത്തിനായെന്ന് ഗവർണർ
Kerala

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; ദേശീയ താൽപര്യങ്ങൾ നടപ്പാക്കാൻ കേരളത്തിനായെന്ന് ഗവർണർ

Web Desk
|
26 Jan 2022 4:40 AM GMT

ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറണം

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിമിതമായ ആഘോഷമായിരുന്നു നടന്നത്. ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. രാജ്യവും സംസ്ഥാനവും കൈവരിച്ച പുരോഗതിക്ക് പരിമിതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പരേഡിന് ശേഷം റിപ്ലബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ദേശീയ താത്പര്യങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ കേരളത്തിനായി. ദേശീയ പാതാ വികസനവും ഗ്യാസ് പൈപ്പ് ലൈനും ഇതിന് ഉദാഹരണമാണ്.നീതി അയോഗിൽ കേരളം നാലാം തവണയും മുന്നിലായി.സംസ്ഥാനം ധീരമായിട്ടാണ് കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നത്.മികച്ച ഭരണത്തിന് രാജ്യത്ത് അഞ്ചാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. ഇ-സേവനങ്ങൾ വികസിപ്പിക്കാനായി സ്ത്രീധന , സ്ത്രീ പീഡന കേസുകൾ നേരിടാൻ സ്‌പെഷ്യൽ കോർട്ടുകൾ സ്ഥാപിച്ചു.

ഉന്നത വിദ്യാഭ്യാസം ഇനിയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറണം. കൂടുതൽ റിസർച്ച് സ്ഥാപനങ്ങൾ തുടങ്ങണമെന്നും ഗവർണർ പറഞ്ഞു.

Similar Posts