Kerala
s rajendran_revenue dprtmnt
Kerala

എസ് രാജേന്ദ്രനെതിരെ റവന്യൂ വകുപ്പ് നടപടി; കയ്യേറ്റഭൂമി തിരിച്ചുപിടിച്ചു

Web Desk
|
20 April 2023 5:12 AM GMT

ഏറ്റെടുക്കൽ സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടില്ല. നടപടിക്രമങ്ങൾ പാലിക്കാതെയാണ് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തതെന്നും രാജേന്ദ്രൻ പറഞ്ഞു

ഇടുക്കി: എസ് രാജേന്ദ്രനെതിരെ റവന്യു വകുപ്പിന്റെ നടപടി. കൈയ്യേറി കൈവശം വച്ചിരുന്ന ഭൂമി തിരിച്ച് പിടിച്ചു. ഭൂമിയിൽ സർക്കാർ ബോർഡ് സ്ഥാപിച്ചു. ഇക്ക ന​ഗറിലെ 9 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എസ്.രാജേന്ദ്രൻ പ്രതികരിച്ചു.

ഏറ്റെടുക്കൽ സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടില്ല. നടപടിക്രമങ്ങൾ പാലിക്കാതെയാണ് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്തതെന്നും രാജേന്ദ്രൻ പറഞ്ഞു. രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാനഗറിലെ ഒൻപത് സെന്റ് ഭൂമി പുറമ്പോക്കാണെന്നു ചൂണ്ടിക്കാട്ടി ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകാൻ സബ് കലക്ടർ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫിസറാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. ഇക്കാനഗറിലെ എട്ട് സെന്റ് സ്ഥലത്താണ് രാജേന്ദ്രൻ കുടുംബസമേതം വീടുവച്ച് താമസിക്കുന്നത്. നിർദേശിച്ച സമയത്തിനകം ഒഴിഞ്ഞുപോയിട്ടില്ലെങ്കിൽ ബലമായി ഒഴിപ്പിക്കുമെന്ന് നോട്ടിസിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഇക്കാനഗറിലെ സർവേ നമ്പർ 843, 843/മ എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണ് ബോർഡ് അവകാശപ്പെടുന്നത്. ഇവിടത്തെ ഭൂമി പതിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ഇക്കാനഗർ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

Similar Posts