Kerala
driving test ,kerala,latest malayalam news,revised driving test format kerala,ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം,ഡ്രൈവിങ് സ്കൂള്‍ സമരം
Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി

Web Desk
|
4 May 2024 7:17 AM GMT

ഡ്രൈവിങ് സ്കൂളുകാർ സമരം പിൻവലിക്കുന്നതിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകാർ സമരം പിൻവലിക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകും.

കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയായിരുന്നു പുതിയ പരിഷ്‌കാരം. പകരം സിഗ്സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും ഉൾപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറഞ്ഞിരുന്നു. മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നത്.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായി ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് പലയിടത്തും ടെസ്റ്റ് മുടങ്ങുകയും ചെയ്തു. കഴിഞ്ഞദിവസം ഡ്രൈവിംഗ് സ്കൂളുകാരുമായി അഡീഷണൽ ഗതാഗത കമ്മീഷണർ ചർച്ച നടത്തിയിരുന്നു.ഗതാഗത മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഡ്രൈവിംഗ് സ്കൂളുമായി ചർച്ച നടന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും 15 വർഷത്തിൽ കൂടുതൽ പ്രായമുള്ള വാഹനവും ടെസ്റ്റിന് ഉപയോഗിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഡ്രൈവിംഗ് സ്കൂളുകാർ ഉന്നയിച്ചിരുന്നു.


Similar Posts