പുതുക്കിയ മദ്യനയം അംഗീകരിച്ചു; വീര്യം കുറഞ്ഞ മദ്യമെത്തും
|ലോകായുക്ത ഓർഡിനസ് പുതുക്കി ഇറക്കാനും തീരുമാനം
പുതുക്കിയ മദ്യനയത്തിന് അംഗീകാരം നൽകി മന്ത്രി സഭ യോഗം. ഇതോടെ മദ്യശാലകളുടെ എണ്ണം കൂട്ടുന്നതിനോടൊപ്പം വീര്യം കുഞ്ഞ മദ്യവുമെത്തും. പുതുതായി 170 ഓളം ഔട്ട്ലറ്റുകൾ ആരംഭിക്കണമെന്ന ബിവ്റജസ് കോർപറേഷന്റെ നിർദേളത്തിനും അനുമതിയായി. കൂടാതെ ഐടി മേഖലയിൽ മദ്യശാലകൾക്ക് അനുമതിയായി. ഐടി പാർക്കുകളിലെ റസ്റ്ററന്റുകളിൽ മദ്യം വിതരണം ചെയ്യാനുള്ള സംവിധാനമാണ് വരുന്നത്. 10 വർഷം പ്രവൃത്തിപരിചയമുള്ള ഐടി സ്ഥാപനങ്ങളിലാണ് പബിനുള്ള ലൈസൻസ് നൽകുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകൾ വരും.പഴവര്‍ഗങ്ങള്‍ സംഭരിക്കുന്നതും മദ്യം ഉല്‍പ്പാദിപ്പിക്കുന്നതും ബവ്റിജസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതില്‍ തീരുമാനമെടുത്തില്ല.
അതേ സമയം ലോകായുക്ത ഓർഡിനസ് പുതുക്കി ഇറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വിഷയത്തിൽ സി.പി.ഐ എതിർപ്പ് അറിയിച്ചിട്ടുണ്ട്. സിപിഐക്ക് വ്യത്യസ്ത നിലപാട് ആണുള്ളത് എന്ന് മന്ത്രി കെ.രാജൻ മന്ത്രിസഭയെ അറിയിച്ചു. ബിൽ വരുമ്പോൾ ചർച്ച ആക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമ മന്ത്രി പി.രാജീവും പറഞ്ഞു. ഓർഡിനേൻസ് പുതുക്കൽ സാങ്കേതിക നടപടി മാത്രമെന്നും നിയമ മന്ത്രി പറഞ്ഞു.