സംസ്ഥാനത്ത് റോഡുകളിലെ വാഹന വേഗപരിധി പുതുക്കി; അടുത്തമാസം മുതൽ പ്രാബല്യത്തിൽ
|അപകടതോത് കണക്കിലെടുത്ത് ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി 70 കിലോമീറ്ററിൽ നിന്ന് 60 ആയി കുറച്ചു
സംസ്ഥാനത്ത് റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു. കാറുകൾക്ക് ഇനി ദേശീയപാതയിൽ 100 കിലോമീറ്റർ വേഗതയിലും സംസ്ഥാനപാതയിൽ 90 കിലോമീറ്ററിലും സഞ്ചരിക്കാം. അപകടതോത് കണക്കിലെടുത്ത് ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി 70 കിലോമീറ്ററിൽ നിന്ന് 60 ആയി കുറച്ചു. പുതുക്കിയ വേഗപരിധി അടുത്തമാസം ഒന്നു മുതൽ പ്രാബല്യത്തിൽ വരും
ഒൻപത് സീറ്റ് വരെയുള്ള വാഹനങ്ങൾ
6 വരി പാതയിൽ 110 കിലോമീറ്ററാണ് ഒൻപത് സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് നിലവിലെ വേഗപരിധി. 4 വരി നാഷണൽ ഹൈവേയിൽ 100 കിലോമീറ്ററായി വേഗപരിധി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്, നേരത്തെ ഇത് 90 കിലോമീറ്റർ ആയിരുന്നു. നേരത്തെ 85 കിലോമീറ്റർ വേഗപരിധി നിശ്ചയിച്ചിരുന്ന സംസ്ഥാന പാതയിൽ നിലവിൽ 90 കിലോമീറ്ററാണ് വേഗപരിധി.
ജില്ലാ റോഡിലെ വേഗപരിധിയിൽ മാറ്റമില്ല, 80 കിലോമീറ്ററായി തന്നെ തുടരും. മറ്റുറോഡുകളിൽ 70 കിലോമീറ്ററും നഗര റോഡുകളിൽ 50 കിലോമീറ്ററുമാണ് വേഗപരിധി.
9 സീറ്റിന് മുകളിലുള്ള ലൈറ്റ് മീഡിയം ഹെവി മോട്ടോർ വാഹനങ്ങൾ
6 വരി എൻഎച്ച്- 95 കി.മീ
4 വരി എൻഎച്ച്- 90 കി.മീ
സംസ്ഥാന റോഡ്- 85 കി.മീ
ജില്ലാ റോഡ്- 80 കി.മീ
മറ്റ് റോഡുകൾ- 70 കി.മീ
നഗരറോഡ്- 50 കി.മീ
ലൈറ്റ് മീഡിയം ഹെവി ചരക്ക് വാഹനങ്ങൾ
6 വരി എൻഎച്ച്- 80 കി.മീ
4 വരി എൻഎച്ച്- 80 കി.മീ
സംസ്ഥാന റോഡ്- 70 കി.മീ
ജില്ലാ റോഡ്- 65 കി.മീ
മറ്റ് റോഡുകൾ- 60 കി.മീ
നഗരറോഡ്- 50 കി.മീ
ഇരുചക്ര വാഹനം- 70 കിലോമീറ്ററിൽ നിന്ന് 60 ആയി കുറച്ചു
മുച്ചക്ര വാഹനങ്ങൾ, സ്കൂൾ ബസുകൾ- 50 കിലോമീറ്ററിൽ തന്നെ തുടരും