Kerala
Ridan Basil, who was killed in Edavanna, was framed in the MDMA case by DANSAF officials and drug mafia

റിദാന്‍ ബാസില്‍

Kerala

'റിദാനെ ഡാന്‍സാഫും ലഹരി സംഘവും ചേര്‍ന്ന് എംഡിഎംഎ കേസിൽ കുടുക്കി; ജീപ്പിലേക്ക് മയക്കുമരുന്ന് എറിഞ്ഞു'-ആരോപണവുമായി കുടുംബം

Web Desk
|
14 Sep 2024 2:53 AM GMT

മീഡിയവൺ റിപ്പോര്‍ട്ട് വന്നതോടെ തങ്ങളുടെ സംശയങ്ങൾക്ക് സ്ഥിരീകരണമായെന്നും റിദാൻ്റെ കുടുംബം പറഞ്ഞു

മലപ്പുറം: എടവണ്ണയിൽ കൊല്ലപ്പെട്ട അറയിലകത്ത് റിദാൻ ബാസിലിന്റെ കൊലപാതകത്തിനു പിന്നില്‍ ഡാന്‍സാഫുമെന്ന് കുടുംബം. മയക്കുമരുന്ന് സംഘവും ഡാൻസാഫ് ഉദ്യോഗസ്ഥരും ചേർന്ന് റിദാനെ എംഡിഎംഎ കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ഡാൻസാഫ് ഉദ്യോഗസ്ഥരും മയക്കുമരുന്ന് സംഘങ്ങളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന മീഡിയവൺ റിപ്പോര്‍ട്ട് വന്നതോടെ തങ്ങളുടെ സംശയങ്ങൾക്ക് സ്ഥിരീകരണമായെന്നും റിദാൻ്റെ പിതാവിന്റെ സഹോദരൻ മുജീബ് റഹ്മാൻ പറഞ്ഞു.

ലഹരി സംഘവും ഡാൻസാഫും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതോടെ റിദാന്‍റെ മരണത്തിനു പിന്നിലെ ഇടപെടല്‍ ബോധ്യമായെന്നാണ് കുടുംബം മീഡിയവണിനോട് പറഞ്ഞത്. മീഡിയവൺ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ സംസാരിക്കുന്ന ലഹരിക്കടത്തുകാരനാണ് റിദാനെ കരിപ്പൂരിലേക്ക് കൊണ്ടുപോയത്. ഇവര്‍ റിദാൻ്റെ ജപ്പിലേക്ക് എംഡിഎംഎ എറിയുകയായിരുന്നുവെന്ന് മുജീബ് റഹ്മാൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഡാൻസാഫ് സംഘവും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ഇടപാടിന്റെ ഞെട്ടിക്കുന്ന തെളിവുകൾ മീഡിയവണ്‍ പുറത്തുവിട്ടത്. മാരക മയക്കുമരുന്നുകൾ വാങ്ങാൻ മലപ്പുറത്തെ ഡാൻസാഫ് സംഘം ഇടപാടുകാരോട് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്തുവന്നത്. മയക്കുമരുന്ന് സംഘത്തിന് പൊലീസ് വാഹനത്തിന്റെ ബോർഡ് നൽകിയെന്നും വെളിപ്പെടുത്തലുണ്ട്.

മയക്കുമരുന്ന് വാങ്ങുന്നതിനായി ലഹരി സംഘത്തെ കൂട്ടുപിടിക്കുക മാത്രമല്ല, അവരുടെ വാഹനത്തിൽ വെക്കാൻ പൊലീസിന്റെ ഔദോഗിക ബോർഡും നൽകി. ലഹരി സംഘവും ഡാൻസാഫും ഒന്നിച്ച് കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന് പുറത്തേക്ക് യാത്രകൾ നടത്തി. പൊലീസിങ്ങിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ നിരവധി തെളിവുകൾ ശബ്ദരേഖയിലുണ്ട്. നിരപരാധികളെ ഡാൻസാഫ് മയക്കുമരുന്ന് കേസിൽ കുടുക്കുന്നതായ നിരവധി പരാതികളാണ് മലപ്പുറത്തുള്ളത്. മയക്കുമരുന്ന് വാങ്ങുന്നതുൾപ്പെടെ പുറത്തുവരുന്ന ഡാൻസാഫിന്റെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഈ ആരോപണം ശക്തിപ്പെടുത്തുകയാണ്.

Summary: Ridan Basil, who was killed in Edavanna, was implicated in the MDMA case by DANSAF officials and drug mafia: Alleges the family

Similar Posts