Kerala
 ബ്രിട്ടാസ് കെജി മാരാറെ വൈറ്റ് വാഷ് ചെയ്തപ്പോൾ സ്പീക്കർ ഏഷ്യൻപെയിന്റ് അടിച്ചു ഠാക്കൂറിനെ കളറാക്കി കൊടുത്തു - റിജില്‍ മാക്കുറ്റി
Kerala

' ബ്രിട്ടാസ് കെജി മാരാറെ വൈറ്റ് വാഷ് ചെയ്തപ്പോൾ സ്പീക്കർ ഏഷ്യൻപെയിന്റ് അടിച്ചു ഠാക്കൂറിനെ കളറാക്കി കൊടുത്തു '- റിജില്‍ മാക്കുറ്റി

Web Desk
|
22 Nov 2021 4:32 PM GMT

' എതായാലും ഞങ്ങളുടെ വി ടി ക്ക് ഒരു RSS തീവ്രവാദിയുമായി ഇങ്ങനെ ഒരു സൗഹൃദവും ഇല്ല. അതിൻ്റെ പേരിൽ ഏറ്റുവാങ്ങിയ തോൽവിയെ അഭിമാനത്തോടെ സ്വീകരിക്കുന്നു. '

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായി അടുത്ത സൗഹൃദമുണ്ടെന്ന നിയമസഭ സ്പീക്കർ എം.ബി രാജേഷിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയാണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

അനുരാഗ് ഠാക്കൂറുമായുള്ള സൗഹൃദം സ്പീക്കർ ഹൃദയത്തിൽ നിന്ന് സൂക്ഷിക്കണം, കാരണം തൃത്താലയിൽ എം.ബി രാജേഷ് എങ്ങനെയാണ് വിജയിച്ചതെന്ന് ഞങ്ങൾക്ക് അത് വഴി മനസിലാക്കുന്നുണ്ടെന്ന് റിജിൽ പറഞ്ഞു.

' എതായാലും ഞങ്ങളുടെ വിടിക്ക് ഒരു ആർഎസ്എസ് തീവ്രവാദിയുമായി ഇങ്ങനെ ഒരു സൗഹൃദവും ഇല്ല. അതിന്റെ പേരിൽ ഏറ്റുവാങ്ങിയ തോൽവിയെ അഭിമാനത്തോടെ സ്വീകരിക്കുന്നു'' മാക്കുറ്റി പറഞ്ഞു.

ബ്രിട്ടാസ് കെജി മാരാറെ വൈറ്റ് വാഷ് ചെയ്തപ്പോൾ സ്പീക്കർ ഏഷ്യൻപെയിന്റ് അടിച്ചു ഠാക്കൂറിനെ കളറാക്കി കൊടുത്തുവെന്ന് മാക്കുറ്റി പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

RSS കാരനായ അനുരാഗ് ഠാക്കൂർ എന്ന മതവെറിയനായ വർഗീയ തീവ്രവാദിയുടെ സൗഹൃദങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്പീക്കർ താങ്കൾ മാസല്ല

കൊലമാസ്സാണ്. താങ്കൾ ഹൃദയത്തിൽ തന്നെ സൂക്ഷിക്കണം കാരണം തൃത്താല കരകയറിയത് എങ്ങനെയാണ് കൃത്യമായി ബോധ്യമായി. ഠാക്കൂർ ഇഫക്റ്റ് തൃത്താലയിൽ നന്നായി വീശിയിറ്റുണ്ട്.എതായാലും ഞങ്ങളുടെ വി ടി ക്ക് ഒരു RSS തീവ്രവാദിയുമായി ഇങ്ങനെ ഒരു സൗഹൃദവും ഇല്ല. അതിൻ്റെ പേരിൽ ഏറ്റുവാങ്ങിയ തോൽവിയെ അഭിമാനത്തോടെ സ്വീകരിക്കുന്നു. അതെ ബൽറാം ആണ് ശരിയെന്ന് കാലം തെളിയിക്കും.

പിന്നെ സ്പീക്കർ മലബാർ കലാപവുമായി എടുത്ത നിലപാട് ഠാക്കൂരിലൂടെ ബാലൻസ് ചെയ്തു. എന്തൊരു സൈക്കോളജക്കിൽ മൂവാണ് സ്പീക്കർ നടത്തിയത്. ബ്രിട്ടാസ് കെ ജി മാരാറെ വൈറ്റ് വാഷ് ചെയ്തപ്പോൾ സ്പീക്കർ ഏഷ്യൻപെയിൻ്റ് അടിച്ചു ഠാക്കൂറിനെ കളറാക്കി കൊടുത്തു.

Similar Posts