Kerala
ഒരു മിശിഹയും ഇനി വരാനില്ല...; കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തോല്‍വിക്കിടെ റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക് പോസ്റ്റ്
Kerala

''ഒരു മിശിഹയും ഇനി വരാനില്ല...''; കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തോല്‍വിക്കിടെ റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക് പോസ്റ്റ്

Web Desk
|
10 March 2022 12:21 PM GMT

അഞ്ച് സംസ്ഥാനങ്ങളില്‍ ഒരിടത്തും ഭരണം പിടിക്കാന്‍ കഴിയാതെ പോയ കോണ്‍ഗ്രസിന്‍റെ മുഖ്യ പ്രതിപക്ഷമെന്ന നേതൃപദവിക്കും വലിയ ഇളക്കം തട്ടിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസിലും മറ്റ് വര്‍ഗബഹുജന സംഘടനകളിലുമെല്ലാം കടുത്ത അമര്‍ഷമെന്ന് സൂചന. ഇന്ന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഗോവ, യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടന്നത്. മണിപ്പൂരിലും പഞ്ചാബിലും അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഇത്തവണ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന സ്ഥിതിയാണുണ്ടായത്.

പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് യു.പിയില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമായില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ ഒരിടത്തും ഭരണം പിടിക്കാന്‍ കഴിയാതെ പോയ കോണ്‍ഗ്രസിന്‍റെ മുഖ്യ പ്രതിപക്ഷമെന്ന നേതൃപദവിക്കും വലിയ ഇളക്കം തട്ടിക്കഴിഞ്ഞു.

പഞ്ചാബില്‍ ആം ആദ്മിയും മണിപ്പൂരില്‍ ബിജെപിയുമാണ് കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ചത്. ഇതിന് പിന്നാലെയാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പ്രതിഷേധത്തിന്‍റെ സ്വരവും വ്യക്തമായത്.

ഒരു മിശിഹയും ഇനി വരാനില്ലെന്നായിരുന്നു യൂത്ത് കോണ്‍‌ഗ്രസിന്‍റെ ദേശീയ വൈസ് പ്രസിഡന്‍റായ റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക് പോസ്റ്റ്.



കോണ്‍ഗ്രസിന്‍റെ തോല്‍വിയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്‍റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും ഫേസ്ബുക് പോസ്റ്റ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക് പോസ്റ്റ്

പിണറായി വിജയൻ പറഞ്ഞത് സത്യമാണ്.

ഞങ്ങൾക്കിന്ന് ദുർദിനമാണ്,

കാരണം ഞങ്ങൾ പരാജയപ്പെട്ടു എന്ന് മാത്രമല്ല സംഘപരിവാർ 4 സ്ഥലത്ത് ജയിക്കുക കൂടി ചെയ്തു.

സംഘപരിവാറിനും ആ മനസ്സുള്ളവർക്കും ഇന്ന് ശുഭദിനമാണ്.

താങ്കൾക്ക് ശുഭദിനം നേരുന്നു...


വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക് പോസ്റ്റ്

ശരിയാണ് സെർ,

ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്.

ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്.

ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ,

ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ.

Similar Posts