Kerala
Rise in Kerala fever cases
Kerala

വൈറൽ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും; ദിവസവും 13000ത്തിനടുത്ത് പനിബാധിതർ

Web Desk
|
21 July 2024 1:50 AM GMT

ഡെങ്കിപ്പനി കേസുകളിൽ നേരിയ കുറവ് വന്നെങ്കിലും വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ വർധന. 13,000ത്തിന് അടുത്താണ് പ്രതിദിന രോഗികളുടെ എണ്ണം. വൈറൽ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും എച്ച്‌വൺഎൻവണ്ണും ബാധിച്ച് ആളുകൾ ചികിത്സ തേടുന്നുണ്ട്.

മലപ്പുറം, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ജില്ലകളിൽ ആയിരത്തിന് മുകളിലാണ് സർക്കാർ ആശുപത്രികളിൽ പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. ഡെങ്കിപ്പനി കേസുകളിൽ നേരിയ കുറവ് വന്നെങ്കിലും വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മഞ്ഞപ്പിത്തവും ആശങ്കയ്ക്കിടയാക്കുന്നുണ്ട്

മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഇത്തവണ കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Similar Posts