വയനാട് വൈത്തിരിയിൽ റോഡ് തകർന്നു; കരിങ്കല്ലും മണ്ണുമൊലിച്ച് സമീപത്തെ വീട്ടിലേക്ക്
|കമ്പളക്കാട് വീടിന്റെ മതിലിടിഞ്ഞുവീണു, അരപ്പറ്റയിൽ മരം വീണ് ബസ് സ്റ്റോപ്പ് തകർന്നു
വയനാട്: വയനാട് വൈത്തിരി കോളിച്ചാലിൽ റോഡ് തകർന്നുവീണ് സമീപത്തെ വീട്ടിലേക്ക് പതിച്ചു. കരിങ്കല്ലും മണ്ണുമാണ് വീടിന്റെ ഒരു വശത്തേക്ക് പതിച്ചത്. കമ്പളക്കാട് വീടിന്റെ മതിലിടിഞ്ഞുവീണു. കമ്പളക്കാട് സ്വദേശി ഉമ്മറിന്റെ വീടിന്റെ മതിലാണ് തകർന്നത്. അരപ്പറ്റയിൽ മരം വീണ് ബസ് സ്റ്റോപ്പ് തകർന്നു.
അതേസമയം, മലപ്പുറം വളാഞ്ചേരിയിൽ കനത്തമഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വളാഞ്ചേരി കാട്ടിപരത്തി റോഡിലാണ് വെള്ളക്കെട്ട്. ആലപ്പുഴ ചമ്പക്കുളത്ത് മടവീണു. കുട്ടനാട് ഇടംപാടം - മാനങ്കരിയിലാണ് മടവീഴ്ച.. 350 ൽ അധികം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായിആലപ്പുഴ ചമ്പക്കുളത്ത് മടവീണു. കുട്ടനാട് ഇടംപാടം - മാനങ്കരിയിലാണ് മടവീഴ്ച.. 350 ൽ അധികം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായി.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം ഒഴികെയുളള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.