Kerala
gold smuggling, Ramesh Chennithala, pinarayi vijayan, latest malayalam news, സ്വർണ്ണ കള്ളക്കടത്ത്, രമേശ് ചെന്നിത്തല, പിണറായി വിജയൻ, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

'സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ റോൾ വ്യക്തം'; രമേശ് ചെന്നിത്തല

Web Desk
|
7 Nov 2023 2:23 PM GMT

മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളമാണെന്ന് ബോധ്യമായിരിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്തിയ ഉദ്യോഗസ്ഥന്മാരെ സംരക്ഷിച്ച മുഖ്യമന്ത്രി മറുപടി പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളമാണെന്ന് ബോധ്യമായിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ റോൾ വ്യക്തമായെന്നും പിണറായി വിജയൻ പ്രതിസ്ഥാനത്താണെന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.


വിധേയനായത് കാരണമാണ് ശിവശങ്കർ ഒന്നും പറയുന്നില്ലെന്നും കസ്റ്റംസ് റിപ്പോർട്ടിലൂടെ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Similar Posts