Kerala
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് ; പ്രതി പിടിയിൽ
Kerala

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് ; പ്രതി പിടിയിൽ

Web Desk
|
23 Sep 2021 1:28 AM GMT

തട്ടിപ്പിനു ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. കരുനാഗപ്പള്ളി മാലുമേൽ സ്വദേശി സുനിൽകുമാറാണ് പോലീസിന്‍റെ പിടിയിലായത്. തട്ടിപ്പിനു ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതി സുനിൽ കുമാർ പലരിൽ നിന്നായി ഒരു ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാണ് വാങ്ങിയത്. സുനിൽകുമാറും കണ്ണൂർ സ്വദേശിയായ പവിത്രനും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത്. കരുനാഗപ്പള്ളി ചവറ ഓച്ചിറ, കായംകുളം മേഖലയിലുള്ള നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

കാസർഗോഡ് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സുനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിലവിൽ 150 ഓളം പരാതികളാണ് ഇയാൾക്കെതിരെ കരുനാഗപ്പള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Similar Posts