ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ഹൈക്കോടതിയെ സമീപിച്ച് ശശികുമാർ
|ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസിൽ ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരൻ ആർ.എസ് ശശികുമാർ. ലോകായുക്ത ഉത്തരവ് ചോദ്യംചെയ്താണ് ഹരജി. ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മാനദണ്ഡങ്ങൾ ലംഘിച്ച് രാഷ്ട്രീയക്കാർക്കു പണം നൽകിയെന്നാണ് ശശികുമാർ പരാതിയായി ഉന്നയിച്ചിരുന്നത്. ആദ്യം ലോകായുക്തയ്ക്കാണു പരാതി നൽകിയിരുന്നത്. എന്നാൽ, വിധി വൈകുന്നുവെന്നു ചൂണ്ടിക്കാട്ടി ശശികുമാർ തന്നെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനുശേഷം ഹരജി പരിഗണിച്ച ഫുൾബെഞ്ച് ഇതു തള്ളുകയും ചെയ്തിരുന്നു.
ഇതു ചോദ്യംചെയ്താണ് ആർ.എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി നിലനിൽക്കില്ലെന്ന വാദം നിയമവിരുദ്ധമാണെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. ഹരജി വരുംദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കും.
Summary: Complainant RS Sasikumar approached the Kerala High Court against the Lokayukta order in the Chief Minister's Relief Fund misuse case