Kerala
Kerala
ഫാഷിസ്റ്റ് വിരുദ്ധ സംഗമത്തിലെ പ്രസംഗം; രാഹുൽ മാങ്കൂട്ടത്തിലിന് ആർ.എസ്.എസിന്റെ വക്കീൽ നോട്ടീസ്
|10 Feb 2024 3:57 PM GMT
രാഹുലും തമിഴ് എഴുത്തുകാരി സൽമയും മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.
മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മയ്ക്കും ആര്‍.എസ്.എസിന്റെ വക്കീല്‍ നോട്ടീസ്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആർ.എസ്.എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ എന്ന പരിപാടിയിൽ പ്രസംഗിച്ചതിനാണ് നോട്ടീസ്.
രാഹുലും സൽമയും മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. മലപ്പുറം ആര്‍.എസ്.എസ് സഹ കാര്യവാഹകാണ് നോട്ടീസയച്ചത്. ജനുവരി മുപ്പതിന് മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.