Kerala
muslim league reorganization,muslim league, IUML
Kerala

മലപ്പുറത്തെ പൊലീസ് ഇടപെടലുകൾ,ആർഎസ്എസ് - പൊലീസ് ബന്ധം; മുസ്‍ലിം ലീഗിന്റെ മൗനത്തിനെതിരെ അണികൾ രംഗത്ത്

Web Desk
|
10 Sep 2024 8:01 AM GMT

ലീഗ് ലീഡേഴ്സിന് മടിയില്‍ കനമുണ്ട് എന്നതുകൊണ്ടാണ് മിണ്ടാതെ നിൽക്കുന്നത് എന്ന് കരുതാം​, പക്ഷെ യൂത്ത് ലീഡേഴ്സിനും മൂത്ത ലീഡേഴ്സിനും അണികള്‍ക്ക് വേണ്ടി ഒന്ന് മിണ്ടിക്കൂടെയെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്

മലപ്പുറം: ആർ.എസ്.എസ് - പൊലീസ് ബന്ധം, മലപ്പുറത്തെ പൊലീസ് ഇടപെടലുകൾ തുടങ്ങിയവിഷയങ്ങളില്‍ പ്രക്ഷോഭ രംഗത്തിറങ്ങാത്തതിൽ മുസ്‍ലിം ലീഗില്‍ ആഭ്യന്തര വിമർശനം. മുസ് ലിം ലീഗിന്റെ കോട്ടയായ മലപ്പുറം കേന്ദ്രീകരിച്ച് സർക്കാരിനെതിരെ പ്രക്ഷോഭത്തിനുള്ള സാധ്യത ഉയർന്നിട്ടും പാർട്ടി മടിച്ചു നില്ക്കുന്നുവെന്നാണ് പരാതി. കാഫിർ കേസ് നടത്തിപ്പ് ശരിയായില്ലെന്നും ആക്ഷേപമുണ്ട്. പാർട്ടിയുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അതൃപ്തി പ്രകടമാക്കുകയാണ് പ്രവർത്തകർ.

ലീഗ് ലീഡേഴ്സിന് മടിയില്‍ കനമുണ്ട് എന്നതുകൊണ്ടാണ് മിണ്ടാതെ നില്കകുന്നത് എന്ന് കരുതാം​, പക്ഷെ യൂത്ത് ലീഡേഴ്സിനും മൂത്ത ലീഡേഴ്സിനും ഒന്ന് അണികള്‍ക്ക് വേണ്ടിയെങ്കിലും മിണ്ടിക്കൂടെയെന്നാണ് ചിലർ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സ്ഥിതിയില്‍ ആരും മിണ്ടാതിരിക്കുന്നതന്റെ കാരണം അവിടെയും ഇവിടെയും ഇല്ലാത്ത രീതിയിലുളള ലീഡറുടെ സംസാരമാണെന്നാണ് മറ്റൊരു കമന്റ്.

സമകാലിക സംഭവ വികാസങ്ങളില്‍ ലീഗും പോഷക സംഘടനകളും പ്രക്ഷോഭ രംഗത്തിറങ്ങാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ലീഗ് വാട്ട്സ് അപ് ഗ്രൂപ്പുകളില്‍ വ്യാപകവിമർശനമാണുയരുന്നത്. എംഎസ്എഫ് പ്രസിഡന്റ് പി.കെ നവാസ് എസ്പി സുജിത് ദാസിന്റെ പ്രവർത്തനങ്ങളിൽ ഒരു വർഷം മുമ്പു തന്നെ വിമർശനം ഉന്നയിച്ചിരുന്നു. അക്കാര്യങ്ങള്‍ അതിലും ആഴത്തില്‍ ഒരു ഭരണപക്ഷ എംഎൽഎ തന്നെ ഉന്നയിച്ചിട്ടും യൂത്ത് ലീഗോ എംഎസ്എഫോ ഇല്ല എന്നതിലാണ് അണികള്‍ക്ക് അമർഷം.

പൊലീസ് - ആർഎസ്എസ് ബന്ധം സജീവ ചർച്ചയായിട്ടും ഏറ്റവും ശക്തമായ പ്രതിഷേധ ഉയർത്തേണ്ട ലീഗും പോഷക സംഘടനകളും നിർജീമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയരുന്ന ആരോപണങ്ങളെയും ലീഗ് പരിഗണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കാഫിർ കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നെന്ന് പറയുന്ന സന്ദേശങ്ങളും ഗ്രൂപ്പുകളില്‍ സജീവമാണ്. യൂത്ത് കോൺഗ്രസും കോൺ​ഗ്രസും പല തവണ ഡിജിപി ഓഫീസ് മാർച്ചും സെക്രട്ടറിയേറ്റ് മാർച്ചും നടത്തിയിട്ടും യൂത്ത് ലീഗ് കാര്യമായ പ്രതിഷേധ പരിപാടികളൊന്നും സംഘടിപ്പിച്ചിട്ടില്ല.

സിപിഎമ്മിനോടും മുഖ്യമന്ത്രിയോടും മൃദുസമീപനമാണ് ലീഗിന്റെതെന്ന പൊതുവെ വിമർശനമുണ്ടായിരുന്നു. അതിനെ അരക്കിട്ടുറപ്പിക്കുന്ന സമീപനമാണ് ഇപ്പോള്‍ ലീഗ് പൊതുവെയും മലപ്പുറത്ത് പ്രത്യേകമായും സ്വീകരിക്കുന്നതെന്നാണ് പാർട്ടി പ്രവർത്തകർ പരാതിപ്പെടുന്നത്.

Related Tags :
Similar Posts