Kerala
ശബരിമലയിലെ തിരക്ക്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
Kerala

ശബരിമലയിലെ തിരക്ക്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Web Desk
|
12 Dec 2022 1:06 AM GMT

മരക്കൂട്ടത്ത് ശനിയാഴ്ചയുണ്ടായ അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് ദേവസ്വം സ്‌പെഷ്യൽ കമ്മീഷണർ ഇന്ന് കോടതിയിൽ സമർപ്പിക്കും

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ദിവസവും ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. പ്രതിദിന തീർത്ഥാടകരുടെ എണ്ണം 85,000 ആയി ചുരുക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.

അതേസമയം, ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും. മരക്കൂട്ടത്ത് ശനിയാഴ്ചയുണ്ടായ അപകടത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം നൽകിയിരുന്നു. അപകടം സംബന്ധിച്ച റിപ്പോർട്ട് ദേവസ്വം സ്‌പെഷ്യൽ കമ്മീഷണർ ഇന്ന് കോടതിയിൽ സമർപ്പിക്കും. കോടതി നിർദേശപ്രകാരം ദർശന സമയം അരമണിക്കൂർ കൂട്ടിയ വിവരം ദേവസ്വം ബോർഡ് അറിയിക്കും. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് രാവിലെ 10.15 നാണ് വിഷയം പരിഗണിക്കുക.

Similar Posts