Kerala
മകരവിളക്ക്: ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം
Kerala

മകരവിളക്ക്: ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം

Web Desk
|
14 Jan 2023 12:44 PM GMT

ശബരിമലയ്ക്ക് പുറമെ മകരവിളക്ക് കാണാന്‍ കഴിയുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ദ‍ർശനത്തിനുള്ള ക്രമീകരണങ്ങളുണ്ട്

പത്തനംതിട്ട: മകരവിളക്കുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പമ്പയിൽ നിന്ന് തീർഥാടകരെ കടത്തിവിടുന്നത് നിർത്തി. ഇടത്താവളങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മകരവിളക്ക് ദർശനത്തിന് ഭക്തർ വിവിധ ഇടങ്ങളിൽ ഇടം പിടിച്ചതോടെ സന്നിധാനവും പരിസരവും ജനസാഗരമാണ്. വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും പൊലീസും ദ്രുതകർമ സേനയും തിരക്ക് നിയന്ത്രിക്കുന്നുണ്ട്. 12 മണിയോടെ പമ്പയിൽ നിന്ന് മലകയറ്റം നിർത്തി വെച്ചു. നിലയ്ക്കലും എരുമേലിയിലും തീർഥാടകരെ തടഞ്ഞു. അനിയന്ത്രിത തിരക്കുള്ളതിനാൽ തീർഥാടകർ സ്വയം നിയന്ത്രണത്തിന് തയ്യാറാകണമെന്ന് ദേവസ്വം മന്ത്രി ഗ രാധാകൃഷ്ണൻ പറഞ്ഞു

മൂന്ന് മണിയോടെ തിരുവാഭണ ഘോഷയാത്ര പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടു. 5.30 ന് ശരംകുത്തിയിൽ ആചാരപരമായ സ്വീകരണം നടന്നു. 6.30 ന് ദീപാരാധനയും തുടർന്ന് മകരവിളക്ക് ദർശനവും നടക്കും. 8.45 നാണ് മകര സംക്രമ പൂജ.

ശബരിമലയ്ക്ക് പുറമെ മകരവിളക്ക് കാണാന്‍ കഴിയുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ദ‍ർശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. മൂന്നിടത്തും ജില്ലാകളക്ടർ ഷീബ ജോർജ്ജെത്തി ഒരുക്കങ്ങൾ വിലയിരുത്തി.


Similar Posts