Kerala
സജി ചെറിയാന്റെ രാജി ജനകീയ പ്രതിഷേധത്തിന്റെ വിജയം: പി.എം.എ സലാം
Kerala

സജി ചെറിയാന്റെ രാജി ജനകീയ പ്രതിഷേധത്തിന്റെ വിജയം: പി.എം.എ സലാം

Web Desk
|
6 July 2022 2:38 PM GMT

വിഷയത്തിൽ നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷം അതിശക്തമായാണ് പ്രതികരിച്ചതെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി

കോഴിക്കോട്: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്റെ രാജി ജനകീയ പ്രതിഷേധങ്ങളുടെ വിജയമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.എം.എ സലാം. നിയമവ്യവസ്ഥയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന എല്ലാവർക്കുമുള്ള പാഠമാണിത്. സജി ചെറിയാന്റെ പരാമർശങ്ങൾ പ്രബുദ്ധ കേരളത്തിന് നാണക്കേടായിരുന്നു. ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന കേരളത്തെ ഒന്നടങ്കമാണ് മന്ത്രി അപമാനിച്ചത്. തുടർന്നുണ്ടായ പ്രതിഷേധങ്ങളെ അവഗണിക്കുന്ന സമീപനമാണ് സി.പി.എം പുലർത്തിയത്. സജി ചെറിയാൻ കുറ്റം ചെയ്തു എന്ന് സമ്മതിക്കാൻ പോലും സി.പി.എം തയ്യാറാവാത്തത് അത്ഭുതപ്പെടുത്തുന്ന സംഗതിയായിരുന്നു- അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷം അതിശക്തമായാണ് പ്രതികരിച്ചത്. അധികാരക്കസേരയിൽ പരമാവധി അള്ളിപ്പിടിക്കാൻ നോക്കിയെങ്കിലും ജനകീയ പ്രതിഷേധം ശക്തമായത് കൊണ്ട് മാത്രമാണ് സജി ചെറിയാന് നാണംകെട്ട് പുറത്തേക്ക് പോകേണ്ടിവന്നത്. നാക്കിന് എല്ലില്ലാതെ എന്തും വിളിച്ചു പറയുന്ന ഇടതുപക്ഷ നിലവാരം കേരളം വെച്ചുപൊറുപ്പിക്കില്ലെന്നും പി.എം.എ സലാം വ്യക്തമാക്കി.

Saji Cherian's resignation is victory of mass protests: PMA Salam

Similar Posts