Kerala
![സജി ചെറിയാൻ വീണ്ടും മന്ത്രി; ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു സജി ചെറിയാൻ വീണ്ടും മന്ത്രി; ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു](https://www.mediaoneonline.com/h-upload/2023/01/04/1343649-untitled-1.webp)
Kerala
സജി ചെറിയാൻ വീണ്ടും മന്ത്രി; ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു
![](/images/authorplaceholder.jpg?type=1&v=2)
4 Jan 2023 10:38 AM GMT
ആറ് മാസത്തിന് ശേഷമാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്
തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആറ് മാസത്തിന് ശേഷമാണ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രതിധേഷ സൂചകമായി യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്ത് നിന്നാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല.
ഭരണഘടനാ വിദ്വേഷപ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വെച്ചത്. പഴയ വകുപ്പുകൾ തന്നെയായിരിക്കും ഇദ്ദേഹത്തിന് നൽകുക എന്നാണ് സൂചനകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മുഖ്യമന്ത്രി അറിയിക്കും.
രാജിയെ തുടർന്ന് സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങളെ പുനർവിന്യസിച്ചിരുന്നു. ഇവരെയും മന്ത്രിയുടെ സ്റ്റാഫിലേക്ക് മാറ്റിയേക്കും.