Kerala
Kerala
കെ.എസ്.ആർ.ടി.സി യിൽ ശമ്പള വിതരണം തുടങ്ങി
|12 Dec 2022 5:12 PM GMT
നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യിൽ ശമ്പള വിതരണം തുടങ്ങി. നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്. ശമ്പളം വൈകിയതിനെ ഇന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ശമ്പളം നൽകിയിട്ടില്ലെങ്കിൽ അക്കാര്യത്തിൽ പുനർവിചിന്തനം അനിവാര്യമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതി നിർദേശം.
ശമ്പളം വൈകരുതെന്ന മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നും ഓർമ്മിപ്പിച്ച കോടതി, ജീവനക്കാർ കുറച്ചധികം കൂടി ജോലി ചെയ്താൽ സ്ഥാപനം രക്ഷപ്പെടുമെന്നാണ് കരുതിയത് എന്നാൽ അതിനർത്ഥം കൃത്യ സമയത്ത് ശമ്പളം നൽകാതെ അവരെ ഉപേക്ഷിച്ചേക്കാമെന്നല്ലാ എന്നും പറഞ്ഞിരുന്നു.
ശമ്പളം ഉറപ്പാക്കണമെന്ന ജീവനക്കാരുടെ ഹർജി വ്യാഴാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. എല്ലാ മാസവും 5 ന് മുൻപ് ശമ്പളം നൽകണമെന്ന് കോടതി മുൻപ് ഉത്തരവിട്ടിരുന്നു.