Kerala
ശമ്പള വര്‍ധനവ്: തൃശൂരില്‍ നഴ്സുമാരുടെ സൂചനാ സമരം തുടങ്ങി
Kerala

ശമ്പള വര്‍ധനവ്: തൃശൂരില്‍ നഴ്സുമാരുടെ സൂചനാ സമരം തുടങ്ങി

Web Desk
|
5 Jan 2023 7:33 AM GMT

ദിവസ വേതനം 1500 രൂപയായി വർധിപ്പിക്കുക, രോഗികൾക്കാനുപാതികമായി നിയമിക്കുക, ജോലിസമയം ക്രമീകരിക്കുക തുടങ്ങി വിവധ ആവശ്യങ്ങളുന്നയിച്ചാണ് സമരം

തൃശ്ശൂര്‍: ശമ്പള വർധനയാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നെഴ്‌സുമാർ സൂചനാ സമരം തുടങ്ങി. യുണൈറ്റഡ് നെഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. നെഴ്‌സുമാർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ആദ്യ ഘട്ടമെന്ന നിലയിലാണ് നെഴ്‌സുമാർ ഇപ്പോൾ തൃശ്ശൂരിൽ സൂചനാ സമരം നടത്തിയിരിക്കുന്നത്.

ദിവസ വേതനം 1500 രൂപയായി വർധിപ്പിക്കുക, രോഗികൾക്കാനുപാതികമായി നിയമിക്കുക, ജോലിസമയം ക്രമീകരിക്കുക തുടങ്ങി വിവധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങളെല്ലാം തന്നെ പല തവണ ഉന്നയിച്ചെങ്കിലും പരിഹാരം കാണത്തതിനെ തുടർന്നാണ് ഇപ്പോൾ ഒരു പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയതെന്ന് യുണൈറ്റഡ് നെഴ്‌സസ് അസോസിയേഷൻ പറഞ്ഞു.

ആശുപത്രികളുടെ പ്രവർത്തനത്തെ പ്രത്യക്ഷമായി ബാധിക്കാത്ത വിധത്തിലായിരിക്കും നിലവിൽ സമരം. എന്നാൽ മനേജ്‌മെന്റുകളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടായില്ലെങ്കിൽ സമരം സംസ്ഥാനവ്യാപകമാക്കുമെന്ന് യുണൈറ്റഡ് നെഴ്‌സസ് അസോസിയേഷൻ വ്യക്തമാക്കി.

Similar Posts