Kerala
did not say to vote for CPM says Umer Faizy
Kerala

എടവണ്ണപ്പാറ പ്രസംഗം: മുക്കം ഉമർ ഫൈസിയോട് വിശദീകരണം തേടി സമസ്ത

Web Desk
|
6 Nov 2024 5:42 AM GMT

ഒരാഴ്ചക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കോഴിക്കോട്: വിവാദമായ എടവണ്ണപ്പാറ പ്രസംഗത്തിൽ ആരോപണത്തിൽ മുക്കം ഉമർ ഫൈസിയോട് സമസ്ത വിശദീകരണം തേടി. സമസ്തയുടെ സെക്രട്ടറിയാണ് ഉമർ ഫൈസി. ഒരാഴ്ചക്കകം മറുപടി നൽകണമെന്നാണ് ആവശ്യം. എന്നാൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഉമർ ഫൈസി പറഞ്ഞു.

എടവണ്ണപ്പാറയിലെ മീലാദ് സമ്മേളനത്തിൽ ഉമർ ഫൈസി നടത്തിയ പ്രസംഗം വലിയ വിവാദത്തിന് കാരണമായിരുന്നു. ഖാദി സ്ഥാനം വഹിക്കുന്നത് സംബന്ധിച്ച് ഉമർ ഫൈസി നടത്തിയ പ്രസംഗം സാദിഖലി തങ്ങളെ അപമാനിക്കുന്നതാണ് എന്നായിരുന്നു വിമർശനം. സാദിഖലി തങ്ങളെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ച ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ താൻ സാദിഖലി തങ്ങളെ അപമാനിച്ചിട്ടില്ലെന്നും മതവിധി പറയുകമാത്രമാണ് ചെയ്തത് എന്നുമായിരുന്നു ഉമർ ഫൈസിയുടെ വിശദീകരണം. പ്രസ്താവന വിവാദമായതോടെ തന്നെ സമസ്ത നേതൃത്വം ഉമർ ഫൈസി പറഞ്ഞത് തങ്ങളുടെ നിലപാടല്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ മതവിധി പറയുന്ന പണ്ഡിതൻമാരെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുശാവറയിലെ മറ്റൊരു വിഭാഗം എ.വി അബ്ദുറഹ്‌മാൻ മുസ്‌ലിയാരുടെ നേതൃത്വത്തിൽ രംഗത്തെത്തിയിരുന്നു.

Similar Posts