Kerala
Samastha stopped SYS symposium on Uniform Civil Code, SYS symposium on Uniform Civil Code, Samastha on Uniform Civil Code, UCC
Kerala

ഏക സിവിൽകോഡ്: എസ്.വൈ.എസ് സിമ്പോസിയം നിർത്തിവയ്പ്പിച്ച് സമസ്ത; പ്രധാനമന്ത്രിയെ കണ്ട ശേഷം മതിയെന്ന് നിർദേശം

Web Desk
|
10 July 2023 12:13 PM GMT

കോൺഗ്രസ്, സി.പി.എം, മുസ്‌ലിം ലീഗ് പ്രതിനിധികളെ പങ്കെടുപ്പിച്ച് ജൂലൈ 15നാണ് സിമ്പോസിയം നടത്താനിരുന്നത്

കോഴിക്കോട്: ഏക സിവിൽകോഡുമായി ബന്ധപ്പെട്ട് യുവജന വിഭാഗം എസ്.വൈ.എസ് സംഘടിപ്പിക്കാനിരുന്ന പരിപാടി നിർത്തിവയ്പ്പിച്ച് സമസ്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം മതി മറ്റു പരിപാടികളെന്നാണ് നേതൃത്വത്തിന്റെ നിർദേശം.

ജൂലൈ 15നാണ് എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏക സിവിൽകോഡ് വിഷയത്തിൽ സിമ്പോസിയം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇത് സമസ്തയുടെ ഉന്നതനേതൃത്വം ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. കോൺഗ്രസ്, സി.പി.എം, മുസ്‌ലിം ലീഗ് പ്രതിനിധികളുടെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്താനിരുന്നത്.

വിഷയത്തിൽ സമസ്ത നേതാക്കൾ പ്രധാനമന്ത്രിയെ കാണാനിരിക്കുകയാണ്. ഇതിനുശേഷമേ ഇനി മറ്റു പരിപാടികൾ നടത്തേണ്ടതുള്ളൂവെന്ന നിലപാടിലാണ് നേതാക്കൾ. ഇക്കാര്യത്തിൽ മറ്റു വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും വിശദീകരണമണ്ട്. ഇത്തരം വിഷയങ്ങളിൽ ആദ്യം ഭരണാധികാരിയെ കണ്ട് നിവേദനം നൽകുന്നതാണ് രീതി. അതിൽ അനൂകൂല നടപടിയുണ്ടായില്ലെങ്കിലാണ് മറ്റു പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുകയെന്നുമാണ് വിശദീകരണം.

ഏക സിവിൽകോഡിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചിരുന്നു. പൗരത്വ ബില്ലിന്റെ കാര്യത്തിൽ നടന്ന പോലെ ഈ വിഷയത്തിലും സഹകരിക്കും. കോൺഗ്രസുമായും ലീഗുമായും സഹകരിക്കും. എല്ലാ പൊതുസ്വഭാവമുള്ള പരിപാടികളിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏക സിവിൽകോഡിനെതിരെയുള്ള സമര പരിപാടിക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി സമസ്ത സംഘടിപ്പിച്ച സ്പെഷ്യൽ കൺവൻഷനിലാണ് തങ്ങൾ നിലപാട് വ്യക്തമാക്കിയത്.

Summary: Samastha has stopped the symposium that was to be organized by SYS on Uniform Civil Code

Similar Posts