പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന്
|ജന്മനാടായ ഇടുക്കി ഉപ്പുതോടിലേക്കാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്
അന്തരിച്ച തൃക്കാക്കാര എം.എൽ.എ പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന് കൊച്ചിയിൽ നിന്ന് ആരംഭിക്കും. പാലാരിവട്ടത്തെ വീട്ടിൽ നിന്ന് രാവിലെ ഏഴ് മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് നേതാക്കൾ ചിതാഭസ്മം ഏറ്റുവാങ്ങും. ജന്മനാടായ ഇടുക്കി ഉപ്പുതോടിലേക്കാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്. തുറന്നവാഹനത്തിൽ പോകുന്ന സ്മൃതിയാത്രക്ക് വിവിധ സ്ഥലങ്ങളിൽ ആദരവർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് ഉപ്പുതോടെത്തുന്ന ചിതാഭസ്മം പി.ടി തോമസിന്റെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കും. പി.ടിയുടെ അന്ത്യാഭിലാഷം പ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കുന്നത്.
ഡിസംബർ 22 നായിരുന്നു പി.ടി തോമസ് അന്തരിച്ചത്. അർബുദ രോഗബാധയെ തുടർന്ന് ഒരുമാസത്തിലേറെ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നാലുതവണ എം.എൽ.എയും ഒരു തവണ എം.പിയുമായിട്ടുണ്ട്.