Kerala
കെ.എ.പി ആസ്ഥാനത്തെ ചന്ദനമര മോഷണം: ഗുരുതര സുരക്ഷാ വീഴ്ച്ച സംഭവിച്ചതായി ആക്ഷേപം
Kerala

കെ.എ.പി ആസ്ഥാനത്തെ ചന്ദനമര മോഷണം: ഗുരുതര സുരക്ഷാ വീഴ്ച്ച സംഭവിച്ചതായി ആക്ഷേപം

ijas
|
20 Jun 2022 4:25 AM GMT

കെ.എ.പി, റൂറൽ പൊലീസ് ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന കോംപൗണ്ടിൽ നിന്നാണ് ചന്ദമരം മുറിച്ച് കടത്തിയത്

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി.ആസ്ഥാനത്തെ ചന്ദനമര മോഷണത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം. മോഷണം നടന്നത് മുഴുവൻ സമയ സുരക്ഷയുള്ള മേഖലയിലാണെന്നും കവർച്ചാ സംഘത്തിന് ക്യാംപിൽ നിന്ന് സഹായം ലഭിച്ചതായും സംശയമുണ്ട്. വാഹനത്തിലെത്തിയ മോഷ്ടാക്കൾ മരം യന്ത്രവാൾ ഉപയോഗിച്ച് മുറിച്ചുകൊണ്ടുപോയതായിട്ടാണ് കരുതുന്നത്. സംഭവത്തില്‍ ഡി.ഐ.ജി റിപ്പോർട്ട് തേടി.

ഇന്നലെ രാവിലെയാണ് കോംപൗണ്ടിലെ കെ.എ.പി ആശുപത്രിക്ക് മുന്നിലുള്ള സ്ഥലത്ത് പരേഡ് ഗ്രൗണ്ടിനും ആശുപത്രിക്കും ഇടയിൽ ഒഴക്രോം റോഡിന് സമീപത്തായി ചന്ദനമരം മുറിച്ചുകൊണ്ടുപോയതായി കാണുന്നത്. മരത്തിന്‍റെ കുറ്റി മാത്രമേ അവശേഷിച്ചിരുന്നുള്ളു. ഇതിന് മുകളിൽ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് മറയ്ക്കുകയും ചെയ്തു. ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ചന്ദനമരമാണ് മോഷ്ടിക്കപ്പെട്ടത്. കെ.എ.പി, റൂറൽ പൊലീസ് ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന കോംപൗണ്ടിൽ നിന്നാണ് ചന്ദമരം മുറിച്ച് കടത്തിയത്. മോഷണത്തില്‍ കെ.എ.പി അസി. കമാന്‍റന്‍റ് സജീഷ് ബാബു കണ്ണപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Similar Posts