Kerala
sandeep varrier
Kerala

മലപ്പുറത്തിന്റെ സന്ദേശവും പാരമ്പര്യവും മതനിരപേക്ഷതയുടേത്​: സന്ദീപ്​ വാര്യർ

Web Desk
|
17 Nov 2024 4:17 AM GMT

‘എന്നെക്കൊല്ലാൻ സിപിഎമ്മും ബിജെപിയും ഒരുമിച്ച്​ ഇന്നോവ അയക്കും’

മലപ്പുറം: മലപ്പുറവുമായിട്ടുള്ളത്​ പൊക്കിൾകൊടി ബന്ധമാണെന്നും മലപ്പുറത്തി​െൻറ സന്ദേശവും പാരമ്പര്യവും മതനിരപേക്ഷതയുടേതാണെന്നും ബിജെപി വിട്ട്​ കോൺഗ്രസിൽ ചേർന്ന സന്ദീപ്​ വാര്യർ. ഞായറാഴ്​ച രാവിലെ മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷൻ പാണക്കാട്​ സാദിഖലി തങ്ങളുടെ വീട്ടിലെത്തിയശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു സന്ദീപ്​ വാര്യർ.

‘ഞാൻ ജനിച്ചുവീണത്​ പെരിന്തൽമണ്ണയിലെ സർക്കാർ ആശുപത്രിയിലാണ്​. പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തുമായിട്ടാണ്​ എൻറെ ജീവിതം. വിദ്യാഭ്യാസവും ഇവിടെയായിരുന്നു.

മലപ്പുറത്തി​െൻറ സന്ദേശവും പാരമ്പര്യവും മതനിരപേക്ഷതയുടേതും മാനവസൗഹാർദത്തി​േൻറതുമാണ്​. ആ സംസ്​കാരം മലപ്പുറത്തിന്​ കിട്ടാൻ ഏറ്റവും പ്രധാനപ്പെട്ട കാരണം പാണക്കാ​ട്ടെ കുടുംബത്തി​െൻറ പ്രയത്​നമാണ്​​. കേരളത്തിനും രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയായിട്ടുള്ള മതസൗഹാർദത്തിന്​ അടിത്തറ പാകിയത്​ ഈ കുടുംബമാണെന്ന്​ ഞാൻ വിശ്വസിക്കുന്നു. രാഷ്​ട്രീയത്തിനപ്പുറം കേരളത്തിലെയും രാജ്യത്തെയും എല്ലാവരും അംഗീകരിച്ച കാര്യമാണത്​​.

അങ്ങാടിപ്പുറത്ത്​ തളി ക്ഷേത്രത്തി​െൻറ വാതിൽ കത്തിനശിച്ചപ്പോൾ അവിടേക്ക്​ ആദ്യം ഓടിയെത്തുന്നത്​ പാണക്കാട്​ ശിഹാഹബ്​ തങ്ങളാണ്​. അതൊക്കെ വളരെ അത്​ഭുതത്തോടെ കണ്ടുനിന്നിട്ടുണ്ട്​​.

കോൺഗ്രസിൽ അംഗത്വമെടുത്ത് അടുത്തദിവസം തന്നെ​ ഈ തറവാട്ടിലേക്ക്​ കയറിവരാൻ സാധിക്കു​േമ്പാൾ അങ്ങേയറ്റം ചാരിതാർഥ്യമുണ്ട്​. കഴിഞ്ഞകാലങ്ങളിൽ ബിജെപിയുടെ ഭാഗമായി നിന്നിരുന്ന സമയത്ത്​ പല കാര്യങ്ങളും ഞാൻ പറഞ്ഞിരുന്നു. അതിൽ പലർക്കും ഹൃദയവേദനയുണ്ടായിട്ടുണ്ടാകും. പാണക്കാ​ട്ടെ തങ്ങളുടെ അനുഗ്രഹം തേടിയുള്ള ഈ വരവ്​ അവർക്ക്​ ആശ്വാസം നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. തെറ്റിദ്ധാരണകൾ മാറ്റാനും ഇത്​ സഹായകരമാകും.

ഇനിയുള്ള പ്രയാണത്തിൽ പാണക്കാട്​ കുടുംബത്തി​െൻറയും അനുഗ്രഹം ആവശ്യമുണ്ട്​. മുസ്​ലിം ലീഗ്​ പ്രവർത്തകരുടെ സ്​നേഹം നേരത്തേതന്നെ അനുഭവിച്ചയാളാണ്​. ആ സ്​നേഹവും ഊഷ്​മളതയുമാണ്​ ഇവിടെ കണ്ടത്​. ഇത്​ വലിയ ആശ്വാസമാണ്​’ -സന്ദീപ്​ വാര്യർ പറഞ്ഞു.

‘രാഷ്ട്രീയം വ്യക്തികളുടെ ചോയ്​സാണ്. വസ്ത്രം, ഭക്ഷണം എന്നിവ പോലെ ഏതു രാഷ്ട്രീയം സ്വീകരിക്കണമെന്നത് വ്യക്തികളുടെ ചോയ്​സാണ്. എനിക്ക്​ കിട്ടിയത്​ വലിയ കസേരയാണ്​. കൊടപ്പനക്കലിൽ വന്ന്​ തങ്ങളുടെ കൂടെ ഇരിക്കാൻ സാധിച്ചു.

എന്നെക്കൊല്ലാൻ സിപിഎമ്മും ബിജെപിയും ഒരുമിച്ച്​ ഇന്നോവ അയക്കുമോ എന്നാണ്​​ ഭയക്കുന്നത്​. അതി​ലെ ഡ്രൈവർ മ​ന്ത്രി എം.ബി രാജേഷും ക്വ​ട്ടേഷൻ നൽകുന്നത് ബിജെപി സംസ്​ഥാന പ്രസിഡൻറ്​​ കെ. സുന്ദ്രേനുമാകും. സയാമീസ്​ ഇരട്ടകളെ​പ്പോലെയാണ്​ സിപിഎമ്മും ബിജെപിയും തനിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്​’ -സന്ദീപ്​ വാര്യർ കൂട്ടിച്ചേർത്തു.

Similar Posts