Kerala
ഇടത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സംഘ്പരിവാര്‍ അജണ്ട: സാമൂഹിക പ്രവര്‍ത്തകര്‍
Kerala

ഇടത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സംഘ്പരിവാര്‍ അജണ്ട: സാമൂഹിക പ്രവര്‍ത്തകര്‍

ijas
|
26 Jan 2022 4:17 PM GMT

കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ആളുകള്‍ക്കെതിരായാണ് ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഐ.പി.സി 153, 153A എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുള്ളത്

ആര്‍.എസ്.എസിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ പങ്കു വെക്കുന്നവര്‍ക്ക് നേരെ മത സ്പര്‍ധ വളര്‍ത്തുന്നു എന്നതടക്കം ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് കൊണ്ടിരിക്കുന്ന കേരള സര്‍ക്കാറിന്‍റെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്നത് സംഘ്പരിവാര്‍ അജണ്ടയാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ആളുകള്‍ക്കെതിരായാണ് ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഐ.പി.സി 153, 153A എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുള്ളത്

ഇന്ത്യയിലെ എല്ലാ മുഖ്യധാര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനെതിരെയും സാമൂഹിക പ്രവര്‍ത്തകരായ മുസ്‍ലിം സ്ത്രീകളെ ലേലത്തില്‍ വെച്ച് വിദ്വേഷ പ്രചാരണം നടത്തിയ ബുള്ളിഭായ് ആപ്പിനെതിരായ പോസ്റ്റര്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്തതിന് സാമൂഹിക പ്രവര്‍ത്തകനെതിരെയും അടക്കം കേസെടുത്ത പിണറായി വിജയന് കീഴിലുള്ള കേരള പൊലീസിന്‍റെ നടപടികള്‍ സംഘ്പരിവാറിന് ദാസ്യവേല ചെയ്യുന്നതാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. സംഘ്പരിവാര്‍ അജണ്ടകള്‍ പിടിച്ച് കെട്ടാന്‍ ശ്രമിക്കാതെ താല്‍ക്കാലിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇസ്ലാമോഫോബിയ ഏറ്റുപാടുന്ന ഇടതുപക്ഷം അതില്‍ നിന്ന് പിന്മാറണമെന്നും സംഘ്പരിവാറിനെ വിമര്‍ശിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലെടുത്തിട്ടുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നും സംയുക്ത പ്രസ്താവനയിലൂടെ സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

സംയുക്ത പ്രസ്താവനയിൽ ഒപ്പ് വെച്ചവർ

കെ സുധാകരൻ എം.പി

ഇ.ടി മുഹമ്മദ്‌ ബഷീർ എം. പി

കെ.പി.എ മജീദ് എം.ല്‍.എ

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ

നജീബ് കാന്തപുരം എം.എല്‍.എ

വി.ടി ബൽറാം

ഹമീദ് വാണിയമ്പലം

ശംസുദ്ദീന്‍ മന്നാനി

എന്‍.പി ചെക്കുട്ടി

മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

റിജില്‍ മാക്കുറ്റി

ശിഹാബ് പൂക്കോട്ടൂർ

അഡ്വ. ഫാത്തിമ തഹ്‌ലിയ

അഡ്വ. അനൂപ് വി.ആര്‍

നജ്ദ റൈഹാന്‍

അംജദ് അലി ഇ.എം

അഡ്വ. നജ്മ തബ്ഷീറ

താഹ ഫസല്‍

അലന്‍ ഷുഐബ്

സി.എ റഊഫ്

വി.എച്ച് അലിയാർ ഖാസിമി

അഡ്വ. മുഹമ്മദ് ദാനിഷ് കെ.എസ്

ഫായിസ് കണിച്ചേരി

ഡോ. മോയിന്‍ ഹുദവി മലയമ്മ

അഡ്വ. തമന്ന സുല്‍ത്താന

ശംസീര്‍ ഇബ്രാഹീം

ജബീന ഇർഷാദ്

ആയിഷ റന്ന

ലദീദ ഫര്‍സാന

നഹാസ് മാള

പ്രഭാകരന്‍ വരപ്രത്ത്

റാസിക് റഹീം

ഡോ. സുദീപ് കെ.എസ്

അഡ്വ. അമീന്‍ ഹസ്സന്‍

റാനിയ സുലൈഖ

ഡോ. സുബൈർ ഹുദവി

ഡോ. സുഫിയാൻ അബ്ദുസ്സത്താർ

കമാല്‍ വേങ്ങര

എ.എസ് അജിത് കുമാര്‍

സുദേഷ് എം രഘു

അനീഷ് പാറമ്പുഴ

റെനി ഐലിന്‍

കെ.കെ ബാബുരാജ്

എം നൗഷാദ്

ഒ.കെ സന്തോഷ്

റെനോയര്‍ പനങ്ങാട്ട്

അഡ്വ. തുഷാർ നിർമ്മൽ സാരഥി

ബഷീര്‍ മിസ്അബ്

അഫ്താബ് ഇല്ലത്ത്

നിതിന്‍ കിഷോര്‍

അലീന ആകാശമിഠായി

ശ്രുതീഷ് കണ്ണാടി

കെ സന്തോഷ് കുമാര്‍

സുനിത തോപ്പില്‍

മെഹര്‍ബാന്‍ മുഹമ്മദ്

എ.എം നദ്‌വി

ശബരി

യൂനുസ് ഖാന്‍

റഈസ് ഹിദായ

ശരത് രേവതി

അഡ്വ. ഹാഷിര്‍ കെ

Similar Posts