Kerala
Kerala
സഞ്ജയ് കൗൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ചുമതലയേറ്റു
|12 July 2021 6:40 AM GMT
ടിക്കാറാം മീണക്ക് പകരമാണ് പുതിയ നിയമനം
സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റെടുത്തു.ടിക്കാറാം മീണയെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് മാറ്റി കഴിഞ്ഞാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇരട്ടവോട്ട് വിവാദത്തിന്റെ അടിസ്ഥാനത്തിലല്ല തന്നെ മാറ്റിയതെന്നും സര്‍ക്കാരിലേക്ക് തിരികെ പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാറ്റമെന്നും മീണ വ്യക്തമാക്കിയിരുന്നു. പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സിലേക്കാണ് മീണയെ മാറ്റിയത്.
Updating..