Kerala
ശരത് വിദേശത്തേക്ക് കടന്നിട്ടില്ല; പാസ്പോർട്ട്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു
Kerala

ശരത് വിദേശത്തേക്ക് കടന്നിട്ടില്ല; പാസ്പോർട്ട്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു

Web Desk
|
18 Jan 2022 2:16 AM GMT

അന്വേഷണം തന്നിലേക്ക് തിരിഞ്ഞെന്ന് അറിഞ്ഞപ്പോഴേ ശരത് ഒളിവിൽ പോയെന്ന് അന്വേഷണസംഘം പറഞ്ഞു

ശരത്തിനെ തേടി അന്വേഷണസംഘം. 2017 നവംബർ 16 ന് ശരത് വിദേശയാത്ര നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. ആഭ്യന്തര വിമാനത്തിലാണ് യാത്ര നടത്തിയതെന്നാണ് സൂചന. പാസ്പോർട്ട്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. അതെസമയം ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കോടതി ഈ കേസ് പറിഗണിച്ചിരുന്നത് ദിലീപിന്റെ അഭിഭാഷകന്റെ അസാനിധ്യം കാരണം കേസ് മാറ്റി വെക്കുകയായിരുന്നു.

അന്വേഷണം തന്നിലേക്ക് തിരിഞ്ഞെന്ന് അറിഞ്ഞപ്പോഴേ ശരത് ഒളിവിൽ പോയെന്നും അന്വേഷണസംഘം പറഞ്ഞു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. അതിൽ തീരുമാനം ഉണ്ടായാല്‍ മാത്രമേ ശരത്തിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുകയുള്ളൂ.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്‍റെ വീട്ടില്‍ പരിശോധന നടന്നതിന് ശേഷം ശരതിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിളിപ്പിച്ചിരുന്നു. ഹാജരാകാന്‍ തയ്യാറാവാതെ ശരത് ഒളിവില്‍ പോയി. തനിക്ക് ബന്ധമില്ലാത്ത കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് ശരത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ശരത് ആരോപിക്കുന്നു. ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ശരതിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ശബ്ദസാമ്പിളുകളും ഫോട്ടോയും തിരിച്ചറിഞ്ഞാണ് ദിലീപിന്റെ വീട്ടില്‍ കണ്ട വി.ഐ.പി ശരത് ആണെന്ന നിഗമനത്തിലേക്ക് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എത്തിയത്.

Similar Posts