Kerala

Kerala
'സരിൻ ബിജെപിയുമായി ചർച്ച നടത്തി, സരിൻ പറഞ്ഞത് എം.ബി രാജേഷിൻ്റെ വാക്കുകൾ': വി.ഡി സതീശൻ

17 Oct 2024 7:54 AM GMT
'കൂട്ടായ ആലോചനകൾക്കു ശേഷമാണ് സ്ഥാനാർഥിയെ തെരഞ്ഞെടുത്തത്'
തിരുവനന്തപുരം: പി. സരിൻ ബിജെപിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 'സരിൻ തന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ മന്ത്രി എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണ്. കഴിഞ്ഞ നിയമസഭയിൽ സിപിഎം എംഎൽഎമാരും, മന്ത്രിമാരും തന്നെക്കുറിച്ച് പറഞ്ഞ അതേ വാക്കുകളാണ് സരിനും പറയുന്നതെ'ന്നും സതീശൻ കൂട്ടിച്ചേർത്തു.
കൂട്ടായ ആലോചനകൾക്കു ശേഷമാണ് സ്ഥാനാർഥിയെ തെരഞ്ഞെടുത്തതെന്ന് സതീശൻ പറഞ്ഞു.