Kerala
Kerala
സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ശശി തരൂരിന്റെ കത്ത്
|5 Jun 2021 11:22 AM GMT
കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ ജൂണ്‍ 15ന് ആരംഭിക്കാനിരിക്കുകയാണ്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ശശി തരൂരിന്റെ കത്ത്. മഹാമാരിയുടെ സമയത്ത് പരീക്ഷ നടത്തുന്നത് നിരുത്തരവാദപരമാണെന്ന് കത്തില്‍ പറഞ്ഞു.
കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ ജൂണ്‍ 15ന് ആരംഭിക്കാനിരിക്കുകയാണ്. ഇതിനെതിരെ തരൂര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
കേരള സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ 15ന് നടത്തുന്നത് നിരുത്തരവാദപരമാണ്. വിദ്യാര്‍ത്ഥികളുടെ ജീവന് അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്ക് അവരെ എത്തിക്കുന്നത് അനീതിയാണ്-തരൂര്‍ ട്വീറ്റ് ചെയ്തു.