കെ.റെയില്‍; കേന്ദ്രനിലപാടിൽ വ്യക്തതയില്ലെന്ന് ശശി തരൂർ
|പദ്ധതിയെ കുറിച്ചുള്ള ആശങ്ക കേന്ദ്രം പരിഹരിക്കണമെന്ന് ശശി തരൂര്‍
കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടിൽ വ്യക്തതയില്ലെന്ന് ശശി തരൂർ എം പി. പദ്ധതിയെ കുറിച്ചുള്ള ആശങ്ക കേന്ദ്രം പരിഹരിക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രനിലപാട് അറിയാൻ താൻ ശ്രമിക്കുകയാണ് എന്നും വിഷയത്തിൽ സുതാര്യമായ ചര്ച്ചകള് നടക്കണമെന്നും തരൂര്‍ പറഞ്ഞു.
I have been trying to get the Centre's perspective on Kerala's SilverLine project, but GoI seems to think ignorance is bliss. Concerns expressed on a project of such immense importance need to be addressed thru transparent & consultative deliberations w/ all stakeholders. pic.twitter.com/b0Tza9Fw7B
— Shashi Tharoor (@ShashiTharoor) December 21, 2021
കെ-റെയില്‍ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സും ശശി തരൂരും ഇരു തട്ടുകളിലാണ്. സര്‍ക്കാറിന് പറയാനുള്ളത് കേള്‍ക്കാതെ പദ്ധതിയെ തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. ആശയപരമായി എതിർഭാഗത്തുള്ളവർ മുന്നോട്ടുവെക്കുന്ന എന്തിനെയും എതിർക്കുകയെന്ന നിലപാട് ശരിയല്ലെന്നാണ് തരൂര്‍ പറഞ്ഞത്. ശശി തരൂരിന്‍റെ നിലപാടിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നു.കെ-റെയിൽ പ്രശ്‌നത്തിൽ യുഡിഎഫ് എംപിമാർ റെയിൽവെ മന്ത്രിക്കയച്ച കത്തിൽ ശശി തരൂര്‍ ഒപ്പ് വച്ചിരുന്നില്ല.