Kerala
പദ്ധതി നടപ്പാക്കിയാൽ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകും; കെ റെയിലിനെതിരെ പ്രമേയം പാസാക്കി ശാസ്ത്രസാഹിത്യ പരിഷത്ത്
Kerala

'പദ്ധതി നടപ്പാക്കിയാൽ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകും'; കെ റെയിലിനെതിരെ പ്രമേയം പാസാക്കി ശാസ്ത്രസാഹിത്യ പരിഷത്ത്

Web Desk
|
13 Jun 2022 2:13 AM GMT

പാത കടന്ന്‌പോകുന്ന ഭാഗങ്ങളിലെ ഭൂമിയുടെ ഗുണദോഷങ്ങൾ ശാസ്ത്രീയമായി പഠിച്ചല്ല ഡി.പി.ആർ തയാറാക്കിയത്

കൊച്ചി: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്. സംസ്ഥാന സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. പദ്ധതി നടപ്പാക്കിയാൽ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്നും പദ്ധതി നിലവിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ലെന്നും പ്രമേയത്തിൽ പറയുന്നു.

പ്രത്യാഘാതങ്ങൾ കേരളത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കും. ബ്രോഡ്‌ഗേജും സ്റ്റാൻഡേർഡ് ഗേജും ചേർത്ത് താരതമ്യ പഠനം പോലും നടത്തിയിട്ടില്ല. പാത കടന്ന്‌ പോകുന്ന ഭാഗങ്ങളിലെ ഭൂമിയുടെ ഗുണദോഷങ്ങൾ ശാസ്ത്രീയമായി പഠിച്ചല്ല ഡി.പി.ആർ തയാറാക്കിയതെന്നും പ്രമേയത്തിൽ പറയുന്നു.

പഠനത്തിന്റെ കണ്ടെത്തലുകൾ അനുസരിച്ച് കേരളത്തിലെ സവിശേഷമായ എല്ലാ ആവാസ വ്യവസ്ഥയേയും പാതയുടെ നിർമാണം ബാധിക്കുന്നുണ്ട്. കേരളത്തിന്റെ ഭൗമഘടന, നീരൊഴുക്ക് തുടങ്ങിയ സ്വാഭാവിക വ്യവസ്ഥയേയും മനുഷ്യന്റെ ആവാസസ്ഥലങ്ങളെയും പ്രകൃതിയേയും ഒരേ സമയം ഇത് ബാധിക്കും. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളിൽ വിശദമായ പഠനങ്ങൾ ആവശ്യമുണ്ട്. അതിനാൽ ജനങ്ങളെയും വിവിധ മേഖലകളിൽ പെട്ടവരെയും ഉൾപെടുത്തി ചർച്ച നടത്തണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

Similar Posts