Kerala
Satchidananthan ends his public life
Kerala

പൊതുജീവിതം അവസാനിപ്പിക്കുന്നു, ഓർമയും വായനയും ഭാവനയും ഉള്ളിടത്തോളം എഴുതും: സച്ചിദാനന്ദൻ

Web Desk
|
6 Nov 2024 8:57 AM GMT

ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട്‌ ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വർഷത്തെ അനുഭവം തന്നെ ബോധ്യപ്പെടുത്തിയെന്നും സച്ചിദാനന്ദൻ പറഞ്ഞു.

കോഴിക്കോട്: പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ. ഏഴ് വർഷം മുമ്പ് താൽക്കാലിക മറവിരോഗം ബാധിച്ചിരുന്നു. അന്ന് മുതൽ മരുന്ന് കഴിക്കുന്നുണ്ട്. നവംബർ മുതൽ രോഗം വീണ്ടും തിരിച്ചുവന്നിട്ടുണ്ടെന്നും മാനസിക സമ്മർദമാണ് കാരണമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും സച്ചിദാനന്ദൻ പറഞ്ഞു. യാത്രയും പ്രസംഗങ്ങളും നിർത്തുകയാണ്. കവിതയുമായി ബന്ധപ്പെട്ട പരിപാടികളിൽ മാത്രമേ ഇനി പങ്കെടുക്കൂ എന്നും സച്ചിദാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പു ഒരു താത്കാലികമറവി രോഗത്തിന്‌ ( transient global amnesia) വിധേയനായി രുന്നു .അന്നു മുതൽ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല.എന്നാൽ നവമ്പര്‍ 1 ന് പുതിയ രീതിയില്‍ അത് തിരിച്ചു വന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പ റ്റായ്ക , ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബർ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടർമാര്‍. അതുകൊണ്ട്‌ പതുക്കെപ്പതു ക്കെ public life അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട്‌ ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വർഷത്തെ അനുഭവം എന്നെ ബോദ്ധ്യ പ്പെടുത്തി. അതു കൊണ്ട്‌ എന്റെ ജീവന്‍ നില നിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടു ക്കൂ ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും . ദയവായി എന്നെ പൊതു യോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും.എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം .

Related Tags :
Similar Posts