Kerala
വഖഫ് നിയമന വിവാദം; മന്ത്രി വി അബ്ദുറഹ്‌മാനും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും കൂടിക്കാഴ്ച്ച നടത്തി
Kerala

വഖഫ് നിയമന വിവാദം; മന്ത്രി വി അബ്ദുറഹ്‌മാനും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും കൂടിക്കാഴ്ച്ച നടത്തി

Web Desk
|
3 Dec 2021 5:22 PM GMT

വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുച്ചേർത്ത യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് മന്ത്രിയെ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.

വഖഫ് നിയമന വിവാദങ്ങൾക്കിടെ മന്ത്രി വി അബ്ദുറഹ്‌മാനും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും കൂടിക്കാഴ്ച്ച നടത്തി. വഖവ് നിയമനത്തിൽ മന്ത്രിക്ക് ധാർഷ്ട്യമാണെന്ന് കഴിഞ്ഞ ദിവസം ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചിരുന്നു.

അതിന് പിന്നാലെ തങ്ങളുടെ പ്രസ്താവന തെറ്റുധാരണമൂലമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞിരുന്നു. ആ തെറ്റുധാരണ മാറ്റുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതിനെക്കുറിച്ച് വിശദമായ ചർച്ച തന്നെ ഇരുവരും നടത്തി. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുച്ചേർത്ത യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് മന്ത്രിയെ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.

പള്ളികളിൽ ഈ വിഷയത്തിൽ പ്രതിഷേധം വേണ്ടെന്ന തങ്ങളുടെ നിലപാടിനെ മന്ത്രി പ്രശംസിച്ചു. അത് സമൂഹത്തിന് ഗുണകരമാകുന്ന നിലപാടാണെന്നും മന്ത്രി പറഞ്ഞു.

Similar Posts