Kerala
A non-government official works Tirurangadi Sub RTO office
Kerala

തിരൂരങ്ങാടി സബ് ആർ.ടി ഓഫീസിലെ തട്ടിപ്പ്; അന്വേഷണത്തിന് ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Web Desk
|
1 Jan 2024 7:25 AM GMT

സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്തതിന്റെ മുഴുവൻ വിവരങ്ങളും സമർപ്പിക്കാൻ ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടു.

തിരൂരങ്ങാടി: സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ തിരൂരങ്ങാടി സബ് ആർ.ടി ഓഫീസിൽ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. തൃശൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറോടാണ് അന്വേഷണം നടത്താൻ നിർദേശിച്ചിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്തതിന്റെ മുഴുവൻ വിവരങ്ങളും സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂർ ട്രാൻസ്‌പോർട്ട് ഡെപ്യൂട്ടി കമ്മീഷണറും മലപ്പുറം ആർ.ടി.ഒയും തിരൂരങ്ങാടി ജോയിന്റ് ആർ.ടി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിക്കും. വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലാണ് വിവരശേഖരണം.

സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ആർ.ടി ഓഫീസിൽ ജോലി ചെയ്യുന്ന വാർത്ത മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്. സബ് ആർ. ഓഫീസിൽ ഉദ്യോഗസ്ഥൻമാരുടെ കമ്പ്യൂട്ടറിൽ അവരുടെ ലോഗിൻ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥൻമാരും ചേർന്നാണ് ഇയാൾ ശമ്പളം നൽകിയിരുന്നത്.

Similar Posts