Kerala

Kerala
കെ. രാധാകൃഷ്ണന് പകരം ഒ.ആർ. കേളു മന്ത്രി; നൽകിയത് പട്ടികജാതി വകുപ്പ്

20 Jun 2024 7:13 AM GMT
പാർലമെൻററി കാര്യം എം.ബി രാജേഷിനും ദേവസ്വം വകുപ്പ് വി.എൻ വാസവനും
തിരുവനന്തപുരം: പട്ടികജാതി വകുപ്പ് ഒ.ആർ കേളുവിന് നൽകാൻ തീരുമാനം. മാനന്തവാടി എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് കേളു. ദേവസ്വം വകുപ്പ് വി.എൻ വാസവനും പാർലമെൻററി കാര്യം എം.ബി രാജേഷിനും നൽകി. രാജിവെച്ച എംപി കെ രാധാകൃഷ്ണന് പകരമാണ് നിയമനം.
സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. യുഡിഎഫ് എംഎൽഎ ജയലക്ഷമിയെ തോൽപിച്ചാണ് കേളു 2016ൽ ജയിച്ചത്.
'പാർട്ടി തീരുമാനത്തിൽ സന്തോഷമുണ്ട്. വന്യമൃഗ ശല്യം അടക്കമുള്ള വിഷയങ്ങളിൽ പരിഹാരം തേടേണ്ടതുണ്ട്. പട്ടികജാതിക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം.'- എന്നായിരുന്നു മന്ത്രിസ്ഥാനം ലഭിച്ചതിന് ശേഷമുള്ള ഒ ആർ കേളുവിൻറെ ആദ്യ പ്രതികരണം.