Kerala
Scholarly leaders, special prayers for the Palestinian people, latest malayalam news, പണ്ഡിത നേതാക്കൾ, ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
Kerala

ഫലസ്തീൻ ജനതക്ക് വേണ്ടി പ്രത്യേക പ്രാർഥനക്ക് പണ്ഡിത നേതാക്കളുടെ ആഹ്വാനം

Web Desk
|
18 Oct 2023 1:34 PM GMT

ഫലസ്തീൻ ജനതയോട് പ്രാർഥന കൊണ്ടും നാളെ (വ്യാഴാഴ്ച) സുന്നത്ത് നോമ്പനുഷ്ടിച്ചും ഐക്യപ്പെടണമെന്ന് നേതാക്കള്‍ അഭ്യർഥിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽ പറത്തി ഇസ്രായേൽ ക്രൂരമായ അക്രമം നടത്തുന്ന സാഹചര്യത്തിൽ ഫലസ്തീൻ ജനതക്കായി പ്രത്യേക പ്രാർഥനക്ക് പണ്ഡിത നേതാക്കളുടെ ആഹ്വാനം. ഫലസ്തീൻ ജനതയോട് പ്രാർഥന കൊണ്ടും നാളെ (വ്യാഴാഴ്ച) സുന്നത്ത നോമ്പനുഷ്ടിച്ചും ഐക്യപ്പെടണമെന്നും നേതാക്കള്‍ അഭ്യർഥിച്ചു.

കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി (കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ ), അബ്ദുന്നാസർ മഅ്ദനി (ജാമിഅ അൻവാർ), ഡോ.വി.പി സുഹൈബ് മൗലവി (പാളയം ഇമാം ), അബ്ദുശ്ശക്കൂർ അൽ ഖാസിമി (ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്), അലിയാർ ഖാസിമി (ജംഇയ്യത്ത് ഉലമായെ ഹിന്ദ് ) എന്നിവരാണ് പ്രത്യേക പ്രാർത്ഥനക്ക് ആഹ്വാനം ചെയ്തത്.

ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 3478 പേർ മരണപ്പെട്ടു. 600 കുട്ടികളെയടക്കം 1300 പേരെ കാണാതായി. സ്ഫോടനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഇവർ പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

ഹമാസുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗസ്സയിലെ ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിന്റെ പക്ഷം ചേർന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍റെ പ്രതികരണം പുറത്ത് വന്നിരുന്നു. 'ഇത് ചെയ്തത് നിങ്ങളല്ല, മറ്റേ ടീമാണെന്ന് തോന്നുന്നു'വെന്നായിരുന്നു ഹമാസിനെ പരാമർശിച്ച് ബൈഡൻ ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞത്. ഫലസ്തീനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിനുള്ള പിന്തുണ തുടരുമെന്നും നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ബൈഡൻ വ്യക്തമാക്കി.

ആശുപത്രി ആക്രമണം ഏറെ ഞെട്ടിച്ചുവെന്നും രോഷം കൊള്ളിച്ചുവെന്നും പറഞ്ഞ ബൈഡൻ, ഹമാസ് ആക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂ എന്ന് നെതന്യാഹുവിനെ ഉപദേശിക്കുകയും ചെയ്തു. യുദ്ധവേളയിൽ ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്‍റാണ് ബൈഡൻ.

Similar Posts