![school busfire ,kochinews,school bus caught fire ,latest malayalam news,സ്കൂള്‍ ബസിന് തീപിടിച്ചു,കുണ്ടന്നൂര്‍,എറണാകുളം school busfire ,kochinews,school bus caught fire ,latest malayalam news,സ്കൂള്‍ ബസിന് തീപിടിച്ചു,കുണ്ടന്നൂര്‍,എറണാകുളം](https://www.mediaoneonline.com/h-upload/2024/07/10/1432926-1.webp)
കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു
![](/images/authorplaceholder.jpg?type=1&v=2)
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ബസ് കത്തിനശിച്ചതിൽ എംവിഡി വിശദമായ പരിശോധന നടത്തും
കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു. തേവര സെന്റ് മേരീസ് യു.പി സ്കൂൾ ബസാണ് പൂർണമായും കത്തി നശിച്ചത്. സ്കൂൾ കുട്ടികളെ കൂട്ടാൻ പോകുന്ന വഴിയാണ് അപകടം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ബസ് കത്തിനശിച്ചതിൽ എംവിഡി വിശദമായ പരിശോധന നടത്തും.
പനങ്ങാട് നിന്ന് കുട്ടികളെ വിളിക്കാൻ പോകുന്നതിനിടെയാണ് കുണ്ടന്നൂർ- തേവര പാലത്തിൽ വെച്ച് ബസിന് തീപിടിച്ചത്. ബോണറ്റിൽ നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ അലക്സും ജീവനക്കാരി ഓമനയും തീ അണക്കാൻ ശ്രമിച്ചു. എന്നാൽ തീ ആളിപ്പടരുകയായിരുന്നുബസിൽ കുട്ടികളില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
കഴിഞ്ഞ മാസം 12-ാം തിയതി എംവിഡി നിർദേശ പ്രകാരം ബസിന് ഫിറ്റ്നസ് പരിശോധന നടത്തുകയും സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. ഏഴ് വർഷം മാത്രമാണ് ബസിന്റെ പഴക്കം. അതിനാൽ തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് എംവിഡി വിശദമായ പരിശോധന നടത്തും.