സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ സ്കൂൾ ബസുപയോഗിച്ച സംഭവം; 11,700 രൂപ പിഴ ചുമത്തി
|പെർമിറ്റ് വ്യവസ്ഥ ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്കൂൾ ബസിന് പിഴ ഈടാക്കിയത്
കോഴിക്കോട്: പേരാമ്പ്രയിൽ സി.പി.എം ജനകീയ പ്രതിരോധ ജാഥയ്ക്ക് സ്കൂൾ ബസുപയോഗിച്ച സംഭവത്തിൽ സ്കൂൾ ബസിന് പിഴ ചുമത്തി. പെർമിറ്റ് വ്യവസ്ഥ ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്കൂൾ ബസിന് പിഴ ഈടാക്കിയത്. പൊതുസമ്മേളനത്തിനായി ആളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചിരുന്നു. കോൺട്രാക്ട് കാരിയേജ് നികുതിയായി 11,700 രൂപയായിരുന്നു പിഴ.പെർമിറ്റിന്റെ ലംഘനം നടത്തിയതിന് 3000 രൂപയും പിഴയായി ഈടാക്കിയിരുന്നു.
യൂത്ത് കോൺഗ്രസായിരുന്നു ഈ സംഭവത്തിൽ പരാതി നൽകിയത്.ഫെബ്രുവരി 24 ന് ആളുകളെ എത്തിച്ചത് സ്കൂൾ ബസിലായിരുന്നെന്നായിരുന്നു പരാതി. തുടർന്ന് മോട്ടോർ വാഹനവകുപ്പ് അന്വേഷണം നടത്തുകയും നടപടിയെടുക്കുകയുമായിരുന്നു.
രണ്ടുബസുകൾക്കെതിരെയായിരുന്നു മോട്ടോർവാഹന വകുപ്പിൽ പരാതി ലഭിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിൽ ഒരു ബസ് നിയമം ലംഘിച്ചിട്ടില്ലെന്ന് മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയത്.