Kerala
Kerala
സ്‌കൂൾ പാചക തൊഴിലാളി വേതനം; 33.63 കോടി രൂപ അനുവദിച്ചു
|14 Aug 2024 11:24 AM GMT
ജൂലൈ, ആഗസ്‌റ്റ് മാസങ്ങളിലെ വേതനമാണ് അനുവദിച്ചത്
തിരുവനന്തപുരം: സ്‌കൂൾ പാചക തൊഴിലാളി വേതന വിതരണത്തിന് തുക അനുവദിച്ചു. 33.63 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജൂലൈ, ആഗസ്‌റ്റ് മാസങ്ങളിലെ വേതനമാണ് അനുവദിച്ചത്. 13,560 തൊഴിലാളികൾക്ക് മാസം 13,500 രുപവരെ ലഭിക്കും. ഉച്ചഭക്ഷണ തൊഴിലാളികൾക്ക് 20 പ്രവർത്തിദിവസങ്ങളാണ് ഒരുമാസത്തിൽ ഉള്ളത്. അത് പ്രകാരം 13500 രൂപവരെയാണ് വേതനമായി ലഭിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 600 രൂപയാണ് ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് നൽകുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക് പ്രതിമാസം 1000 രുപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നുണ്ട്.