ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
|പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ആഗസ്ത് 6) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.
48 മണിക്കൂര്‍ നിര്‍ണായകം
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. സംസ്ഥാനത്ത്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി.
അടുത്ത 48 മണിക്കൂര്‍ കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മധ്യ- വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും.ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ തീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാംപിയിൽ ആദിവാസി ബാലനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഗ്രാംപി സ്വദേശി അജിത്തിനെയാണ് കാണാതായത്.കല്ലടയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.പിടവൂർ സ്വദേശി മഹേഷ് ജി നായരാണ് മരിച്ചത്.ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി. കല്ലടയാറ്റിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഇരു കരയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജൂലൈ 28 മുതൽ ആഗസ്റ്റ് 3 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയിൽ നിന്നും 13 ശതമാനം കൂടുതൽ മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.സംസ്ഥാനത്ത് നിലവില്‍ 9 എന്‍ഡിആര്‍എഫ് സംഘമാണുള്ളത്. രണ്ട് സംഘത്തെ കൂടി ആവശ്യപ്പെടാനാണ് സര്‍ക്കാറിന്റെ തീരുമാനം.