സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് മന്ത്രി
|ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
കഴക്കൂട്ടം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാകും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. അതേസമയം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അത്തരം സ്കൂളുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡിസ്ട്രിക്ട് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജോയന്റ് ഡയറക്ടര്‍മാര്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, തുടങ്ങിയവര്‍ ഇന്ന് തിരുവനന്തപുരം ശിക്ഷക് സദനില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.