രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 20ന്
|സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഈ മാസം 20ന്. സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ലോക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സി.പി.എം സെക്രട്ടേറിയറ്റ് ചേരും. ഇതിനു ശേഷമാകും സത്യപ്രതിജ്ഞ.
എ.കെ.ജി സെന്‍ററിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ, പന്ന്യം രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. മന്ത്രിസഭയിൽ സി.പി.ഐ അംഗങ്ങളുടെ എണ്ണത്തെക്കുറിച്ച് കാനം രാജേന്ദ്രൻ നേതൃത്വത്തെ അറിയിച്ചു.
നാലു മന്ത്രിസ്ഥാനത്തിലും ഡപ്യൂട്ടി സ്പീക്കറിലും വിട്ടുവീഴ്ചയില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. എന്നാൽ, ചീഫ് വിപ്പ് പദവി വിട്ടുനൽകുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചില്ല. കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള കക്ഷികൾക്ക് നൽകാനുള്ള മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തിൽ ധാരണയായിട്ടില്ല.