Kerala
Kerala
രണ്ടാം വർഷ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം
|30 March 2022 1:57 AM GMT
4,33,325 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്
രണ്ടാം വർഷ ഹയർസെക്കന്ററി , വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,33,325 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ 9. 45 ന് പരീക്ഷ ആരംഭിക്കും. കേരളത്തിന് അകത്തും പുറത്തുമായി 2005 പരീക്ഷകേന്ദ്രങ്ങളുണ്ട്. ഗൾഫ് മേഖലയിൽ എട്ട് സെന്ററുകളും ലക്ഷദ്വീപിൽ ഒമ്പത് സെന്ററുകളുമുണ്ട്.
ഏപ്രിൽ 26 വരെയാണ് പരീക്ഷ. ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഫോക്കസ് ഏരിയയിൽ നിന്നും 70 ശതമാനം ചോദ്യങ്ങളും 30 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്നുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . കഴിഞ്ഞ വർഷം ഫോക്കസ് ഏരിയയിൽ നിന്നും മാത്രമായിരുന്നു ചോദ്യങ്ങൾ വന്നിരുന്നത്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മെയ് മൂന്ന് മുതൽ ആരംഭിക്കും.