Kerala
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ച: ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ച: ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

Web Desk
|
21 Feb 2022 1:16 AM GMT

ഇന്നലെ കാണാതായ പതിനേഴുകാരിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയെ കുറിച്ച് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇന്ന് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, മതിയായ ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങളായിരിക്കും പ്രധാനമായും റിപ്പോർട്ടിലുണ്ടാവുക. ഇന്നലെ കാണാതായ പതിനേഴുകാരിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

അന്തേവാസിയുടെ കൊലപാതകത്തിന് പുറമെ നാല് പേർ ആശുപത്രിയിൽ നിന്ന് ചാടിപോയതടക്കം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ നടന്ന സുരക്ഷാ വീഴ്ചകള്‍ നിരവധിയാണ്. മഹാരാഷ്ട്രക്കാരിയായ അന്തേവാസിയുടെ കൊലപാതകത്തെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എസ് ഷിനു നടത്തിയ അന്വേഷണത്തിൻറെ വിശദമായ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും. ആരോഗ്യപ്രവർsubത്തകർ, സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ ജീവനക്കാരുടെ ഒഴിവുകൾ കുറവ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.നിലവില്‍ നാലു സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ നിലവില്‍ 480 പേരാണ് കഴിയുന്നത്.

കെട്ടിടത്തിൻറെ സുരക്ഷയിലും അപാകതകളുണ്ട്. ജീവനക്കാർക്കെതിരെ നടപടിയെടുക്കും മുമ്പ് അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് അന്വേഷണ സംഘത്തിൻറെ നിർദേശം. കഴിഞ്ഞ ദിവസം ചാടിപ്പോയ പെൺകുട്ടിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. സെല്ലിൽ വെച്ച കൊല്ലപ്പെട്ട മഹാരാഷ്ട്രക്കാരി ജിയോ റാം ലോട്ടിൻറെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു.


Similar Posts