Kerala
രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച: സ്‌പെഷ്യൽ ബ്രാഞ്ച് എസ്പിയെ സ്ഥലം മാറ്റി
Kerala

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച: സ്‌പെഷ്യൽ ബ്രാഞ്ച് എസ്പിയെ സ്ഥലം മാറ്റി

Web Desk
|
8 May 2022 7:54 AM GMT

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുള്ളിൽ മേയർ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റിയത് വിവാദമായിരുന്നു

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച ഉണ്ടായ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സ്‌പെഷ്യൽ ബ്രാഞ്ച് എസ്പിയെ എൻ വിജയകുമാറിനെ സ്ഥലം മാറ്റി. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിലേക്കാണ് സ്ഥലം മാറ്റം.

രാഷ്ട്രപതി രാം നാഥ് കൊവിന്ദിന്റെ കേരള സന്ദർശനത്തിനിടയിൽ വാഹന വ്യൂഹത്തിനുള്ളിൽ മേയർ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റിയത് വിവാദമായിരുന്നു. മാത്രമല്ല പദ്മനാഭ സ്വാമി ക്ഷേത്ര സന്ദർശനത്തിനിടെ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്നും ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

Similar Posts