Kerala
കോടതി പരിസരത്ത് അഭിഭാഷകർക്ക് സുരക്ഷ ഉറപ്പുവരുത്തണം: ഹൈക്കോടതി
Kerala

കോടതി പരിസരത്ത് അഭിഭാഷകർക്ക് സുരക്ഷ ഉറപ്പുവരുത്തണം: ഹൈക്കോടതി

Web Desk
|
5 Oct 2023 9:39 AM GMT

ആവശ്യമെങ്കിൽ വിഷയത്തിൽ സ്വമേധയാ ഇടപെടുമെന്നും കോടതി

കൊച്ചി: തൊഴിലിടമെന്ന നിലയിൽ കോടതി പരിസരത്ത് അഭിഭാഷകർക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. കഴിഞ്ഞ ദിവസം നെടുമങ്ങാട്ട് അഭിഭാഷകനെ കോടതി പരിസരത്ത് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമർശം. അഭിഭാഷകരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാറിന് ബാധ്യതയുണ്ട്. ആവശ്യമെങ്കിൽ വിഷയത്തിൽ സ്വമേധയാ ഇടപെടുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശം.


Related Tags :
Similar Posts