Kerala
Kerala
കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാർക്ക് മർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
|31 Aug 2022 9:51 AM GMT
സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമം ദിനപത്രം സീനിയർ റിപ്പോർട്ടർ പി ഷംസുദ്ദീനും മർദനമേറ്റു.
കോഴിക്കോട്: ജില്ലാ മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ അഞ്ചംഗസംഘം മര്‍ദ്ദിച്ചു. സൂപ്രണ്ടിനെ കാണാനെത്തിയവരെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് മര്‍ദ്ദനം. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമം ദിനപത്രം സീനിയർ റിപ്പോർട്ടർ പി ഷംസുദ്ദീനും മർദനമേറ്റു.
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിലാണ് സംഭവം. സൂപ്രണ്ടിനെ കാണാൻ എത്തിയവരെ പാസില്ലാതെ ആശുപത്രിയിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരായ ദിനേഷ്, രവീന്ദ്ര പണിക്കർ, ശ്രീലേഷ് എന്നിവരെയാണ് 5 അംഗ സംഘം മർദ്ദിച്ചത്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.